ന്യൂദല്‍ഹി : റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ഓഫര്‍ പെരുമഴയുമായി മറ്റ് സര്‍വ്വീസുകള്‍. എതിരാളികളായ വൊഡാഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവയാണ് പുത്തന്‍ ഓഫറുകളുമായി എത്തിയത്. ജിയോ ഡാറ്റാ ഓഫറുകള്‍ കൂടുതലായി പ്രഖ്യാപിക്കാന്‍ തുടങ്ങിയതോടെ മറ്റു സര്‍വ്വീസുകളുടെ വരുമാനം കുത്തനെ ഇടിയാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് താരീഫ്, ഡാറ്റ എന്നിവയില്‍ ഓഫറുകളുമായി മറ്റുസര്വ്വീസുകള് രംഗതെത്തിയത്. എന്നാല്‍ പുത്തന്‍ വരിക്കാരുടെ എണ്ണം കുത്തനെ ഇടിയാന്‍ തുടങ്ങിയതോടെ ജിയോയും ഓഫര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്.
ലൈഫ് ബ്രാന്‍ഡ് സ്മാര്‍ട്ഫോണ്‍, ജിയോ ഉപഭോക്താക്കള്‍ക്ക് പ്രൊമോഷണല്‍ ഓഫറായി 20 ശതമാനം അധിക 4 ജിബി ഡാറ്റയാണ് പുതിയ പ്രഖ്യാപനം. 6,600നും 9,700 ഇടയില്‍ വിലയുള്ള ലൈഫ് സ്മാര്‍ട്ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക. ഇതുകൂടാതെ 309 രൂപയ്ക്ക് 4ജി റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 6ജിബി ഡാറ്റയ്ക്കൊപ്പം ഒരുജിബി ഡാറ്റസൗജന്യമായി ലഭിക്കുന്നതാണ്.
ചൊക്ക 444 എന്ന പേരില്‍ 90 ദിവസത്തേയ്ക്ക് പരിധിയില്ലാത്ത ഡാറ്റ സേവനമാണ് ബിഎസ്എന്‍എല്ലിന്റെ ഓഫര്‍. ഈ വര്‍ഷം 333 രൂപയുടെ ട്രിപ്പിള്‍ എയ്സ് പ്ലാന്‍ ബിഎസ്എന്‍എല്‍ പുറത്തുവിട്ടിരുന്നു. അതിന്റെ നിരക്ക് മാത്രം കൂട്ടിയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
റംസാന്റെ ഭാഗമായി 786 രൂപയുടെ ഡാറ്റ ഓഫറാണ് വൊഡാഫോണിന്റേത്. ഈ നിരക്കില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുകൂടാതെ പ്രതിദിനം ഒരു ജിബി വീതം 25 ജിബി 4ജിബി ഡാറ്റ ഓഫറും വൊഡാഫോണിന്റെ വാഗ്ദാനത്തിലുണ്ട്.
396 രൂപയ്ക്ക് 70 ജിബി ഡാറ്റ എന്ന ഓഫറുമായാണ് ഐഡിയ വിപണിയില്‍ എത്തിയിരിക്കുന്നത്. കൂടാതെ 3ജി ഉപയോക്താക്കള്‍ക്ക് 70 ദിവസത്തേയ്ക്ക് 70 ജിബി സൗജന്യ ഡാറ്റയും ഐഡിയയുടെ ഓഫറിലുണ്ട്. പ്രതിദിനം 300 മിനിട്ടും, ആഴ്ച്ചയില്‍ 1200 മിനിട്ട് സൗജന്യ കോളുകളും ഐഡിയ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം 3000 മിനിട്ട് മറ്റ് ഫോണുകളിലേക്കും സൗജന്യ ലോക്കല്‍ എസ്ടിഡി കോളുകളും വിളിക്കാവുന്നതാണ്. എന്നാല്‍ മൈ ഐഡിയ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.
അതേസമയം ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കായാണ് എയര്‍ടെല്‍ ഓഫര്‍ ഇറക്കിയിരിക്കുന്നത്. 750, 1000 ജിബി വരെ ബോണസ് ഡാറ്റയാണ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. 899 മുകളിലുള്ള പ്ലാനുകള്‍ക്കാണ് ഈ ഓഫര്‍ ഉള്ളത്. ഇതു കൂടാതെ 244 4ജി പ്ലാനിന് പ്രതിദിനം 1 ജിബി വീതം 70 ദിവസത്തേയ്ക്ക് 4ജി സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: