മുംബൈ: ഫോക്സ്വാഗണ് ഗ്രൂപ്പുമായി ടാറ്റമോട്ടോഴ്സ് പങ്കാളിത്ത ബന്ധം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ അടുത്തമാസം നടക്കാനിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എക്കണോമിക്സ് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
ഇരു വിഭാഗത്തിന്റേയും വാഹനങ്ങളുടെ സാങ്കേതിക വിദ്യയും രൂപകല്‍പ്പനയും ഇന്ത്യന്‍ വിപണിയിലെ പങ്കാളിത്തം എന്നിവ പങ്കുവെയ്ക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു വരികയാണ്. അതേസമയം ഇന്ത്യയിലെ ഫോക്സ്വാഗന് ഗ്രൂപ്പ് ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: