കല്‍പ്പറ്റ: ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ വിവിധ പരിപാടികളുടെ നടത്തിപ്പിനായി കരാറടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18000 രൂപ മാസ വേതനത്തില്‍ ഒരു വര്‍ഷമാണ് നിയമന കാലാവധി. അംഗീകൃത ബിരുദവും കംപ്യൂട്ടര്‍ അക്കൗണ്ട് ആന്റ് അഡ്മിനിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുള്ള അപേക്ഷ ജൂണ്‍ 30നകം സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ കോടതി, കല്‍പ്പറ്റ എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം. ഫോണ്‍ 04936 207800, 9497792588
പ്രതികരിക്കാൻ ഇവിടെ എഴുതുക: