കണിയാമ്പറ്റ:കണിയാമ്പറ്റ സ്കൂളിനു സമീപമുള്ള മോതിരകുനി റോഡ്പണി് കരാറുകാരന് പാതിവഴില്‍ ഉപേക്ഷിച്ചതായി പരാതി .നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ സ്ഥലത്തേക്ക് ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് റോഡ് പാസായത്. പക്ഷെ കരാറുകാന് റോഡിന്റെ രണ്ട് സൈഡ് ഭിത്തി മാത്രം കെട്ടി റോഡ് പണി ഉപേക്ഷിക്കുകയാണ് ഉണ്ടായത്. രണ്ട് കണ്ണിന് കാഴ്ച്ചയില്ലാത്തവരും മാറാരോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്നവരുമായ നിരവധിപേര്‍ക്ക് ഏക ആശ്രയമാണി റോഡ്. മഴക്കാലമായതോടെ റോഡ് ചളിക്കുളമായ അവസ്ഥയാണ്. സൈഡ് ഭിത്തികെട്ടിയ റോഡില്‍ മണ്ണ് നിറക്കേണ്ട പണിയാണ് ഇപ്പോള്‍ ബാക്കിയുള്ളത്. അതാണങ്കില്‍ കരാറുകാരന് ഉപേക്ഷിച്ച നിലയിലും.
പ്രദേശവാസികള്‍ കരാറുകാരനോട് റോഡ് പ്രവര്‍ത്തിയെപറ്റി ചോദിച്ചപ്പോള്‍ തനിക്ക് ലഭിച്ച കരാറില്‍ മണ്ണ് ഫില്ലിംഗ് ജോലി ഇല്ലെന്നുള്ള മറുപടിയാണ് കിട്ടിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എത്രയും വേഗം അധികൃതര്‍ വേണ്ട നടപടിയെടുത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം അഭിപ്രായപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: