കല്‍പ്പറ്റ: കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയെ സംബന്ധിച്ചുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് കൊണ്ട് കുറ്റക്കാരായ സി പി എം- സി ഐ ടി യു ജീവനക്കാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കണ്‍സ്യൂമര്‍ ഫെഡിന് കെട്ടിടങ്ങള്‍ വാടകയ്ക്ക് ഏടുത്ത വകയിലും അറ്റകുറ്റപണികള്‍ നടത്തിയ വകയിലും ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു എന്നാല്‍ ഭരണം മാറിയതോടെ കുറ്റക്കാരായ ജീവനക്കാര്‍ സി ഐ ടി യു നേതാക്കളാണെന്ന തിരിച്ചറിവില്‍ അന്വേഷണം മരവിപ്പിക്കുകയും ക്രമക്കേട് കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുകയാണ്.
ക്രഷ്ണഗിരിയില് എടുത്ത നന്മ പാക്കിംഗ് ഗോഡൗണിന്റെ അറ്റകുറ്റപണിയില്‍ വന്‍ അഴിമതിയാണെന്ന് അന്വോഷണ സംഘം കണ്ടെത്തിയിരുന്നു.
എന്നാല്‍ അന്നത്തെ നന്മ കോര്‍ഡിനേറ്റര്‍ ആയിരുന്ന ഇന്നത്തെ സി ഐ ടി യു യൂണിയന് സെക്രട്ടറി പ്രതിസ്ഥാനത്ത് ഉള്ളതിനാല്‍ അന്വേഷണം മരവിപ്പിക്കുകയാണെന്നും കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപ്പെടിയെടുക്കാനുള്ള ആര്‍ജവം കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറവണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: