വടകര: മത്സരിച്ചെത്തിയ ബസ്സിലെ ജീവനക്കാര്‍ തമ്മിലടിച്ചു; ബസ് െ്രെഡവര്‍ക്ക് പരുക്ക്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വടകര പുതിയ ബസ്സ്‌സ്‌റാന്‍ഡിലായിരുന്നു സംഘര്‍ഷം .കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മസാഫി ബസ് ജീവനക്കാരും ഇതേ ദിശയില്‍ നിന്നും വന്ന ഡിടിഎസ് 4 എന്ന ബസ്സിലെ ജീവനക്കാരും തമ്മിലാണ് തമ്മിലടിച്ചത്. മസാഫി ബസ് ബ്ലോക്ക് ചെയ്ത് ഡിടിഎസിലെ െ്രെഡവറെ സ്റ്റാന്‍ഡിലേക്ക് വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു. തലയ്‌ക്ക് പരുക്കേറ്റ െ്രെഡവര്‍ ഇരിങ്ങല്‍ കോട്ടക്കല്‍ സ്വദേശി നൗഷാദിനെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിനിമാ സ്‌റ്റൈലില്‍ ബസ് ബ്ലോക്ക് ചെയ്ത് ജീവനക്കാരനെ മര്‍ദ്ദിച്ച ശേഷം ബസ് എടുത്ത് മാറ്റാനുള്ള ശ്രമം യാത്രക്കാര്‍ തടഞ്ഞു. ഇതിനിടയില്‍ ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ പോലീസ് എത്തി രംഗം ശാന്തമാക്കി. ഇരു ബസ്സുകളും, ജീവനക്കാരേയും കസ്റ്റഡിയിലെടുത്തു. സമയത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കവും അടിപിടിയും നിത്യ സംഭവമാണെങ്കിലും പോലീസ് ഫലപ്രദമായി ഇടപെടുന്നില്ലെന്നു പരാതിയുണ്ട്.
















