കോഴിക്കോട്: പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്കായി മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുരസ്‌കാരം 25ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എസ്. രമേശന്‍ നായര്‍ കെ. അനാമികക്ക് സമര്‍പ്പിക്കും. പത്മശ്രീ ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പി.കെ. ഗോപി അദ്ധ്യക്ഷത വഹിക്കും. ശ്രീദേവി കക്കാട്, പി. പി. ശ്രീധരനുണ്ണി, പി. വത്സല, ഡോ. കെ.വി. തോമസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പരിപാടിയോടനുബന്ധിച്ച് എന്‍.എന്‍. കക്കാട് സാഹിത്യവും ജീവിതവും ഡോക്യുമെന്ററി, കക്കാടിന്റെ കവിതകളുടെ ആലാപനവും ഉണ്ടായിരിക്കും.
















