കോഴിക്കോട്: മിഠായിത്തെരുവിനെ വീണ്ടും തീവിഴുങ്ങിയപ്പോള്‍ കൈ മെയ ്മറന്ന് ഒന്നാകുകയായിരുന്നു കോഴിക്കോട്ടുകാര്‍. ചുമട്ടുതൊഴിലാളികളെന്നോ വ്യാപാരികളെന്നോ കടകളിലെ ജീവനക്കാരെന്നോ വ്യത്യാസമുണ്ടായില്ല. എല്ലാവരും ഒന്നായി ലക്ഷ്യം ഒന്നുമാത്രം. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ക്കൊപ്പം തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ മുകളില്‍ കയറാനും അകത്ത് കടന്ന് തീയണക്കാനും ചുമട്ടുതൊഴിലാളികള്‍ തയ്യാറായി. ഫയര്‍ഫോഴ്‌സിന്റെ ജോലി സുഗമമാക്കാന്‍ ഇവരുടെ ഇടപെടലുകൊണ്ടായി.
പതിനൊന്നേകാലോടെയാണ് തീപിടിച്ചത്. വിവരം അറി ഞ്ഞതുമുതല്‍ മിഠായിത്തെരുവിലേക്ക് ജനം ഒഴുകിയെത്തുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിച്ച് നിര്‍ ത്താനും അഗ്നിശമന വാഹനങ്ങളുടെ പോക്കുവരവുകള്‍ സുഗമമാക്കുന്നതിനും ജനം മുന്നിട്ടിറങ്ങി. രക്ഷാമാര്‍ഗ്ഗങ്ങള്‍ ഒന്നും സ്വീകരിക്കാതെയാണ് പലരും രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്.
















