ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ 26.2 ശതമാനത്തിന്റെ വര്‍ദ്ധനവ്. 2017-18 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ നികുതി പിരിവിലാണ് വന്‍തോതിലുള്ള വര്‍ദ്ധനവ്. ഇതിനകം ഒരുലക്ഷം കോടിയിലധികം രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്.
2016-17ലെ ആദ്യപാദത്തില്‍ 80,075 കോടി രൂപയായിരുന്നു നികുതി വരുമാനം.
എന്നാല്‍ ഇത്തവണ അത് 1,01,024 കോടി രൂപയായി ഉയര്‍ന്നു. മുംബൈ മേഖലയാണ് ഏറ്റവുമധികം നികുതി ശേഖരിച്ചത്. 138 ശതമാനം വളര്‍ച്ചയാണ് മുംബൈ മേഖല കൈവരിച്ചത്. മുന്‍വര്‍ഷം 9,614 കോടി ആയിരുന്ന നികുതി പിരിവ് ഇത്തവണ 22,884 കോടിയിലേക്ക് ഉയര്‍ന്നു. രാജ്യത്താകെ പിരിച്ചെടുത്തതിന്റെ നാലിലൊന്ന് മുംബൈയില്‍ നിന്നാണ്.
ന്യൂദല്‍ഹി മേഖല 38 ശതമാനം വളര്‍ച്ചയോടെ 11,582 കോടി രൂപയാണ് ആദ്യപാദത്തില്‍ ശേഖരിച്ചത്. കൊല്‍ക്കത്ത 7 ശതമാനം വളര്‍ച്ചയോടെ 4,084 കോടി രൂപ പിരിച്ചു. ബംഗളൂരു 6.8 ശതമാനം വളര്‍ച്ചയില്‍ 14,923 കോടി രൂപയും ശേഖരിച്ചപ്പോള്‍ ചെന്നൈയില്‍ നികുതി പിരിവില്‍ 400 കോടി രൂപയോളം കുറവുണ്ടായി. പൂനെ 19 ശതമാനം വളര്‍ച്ചയോടെ 6,163 കോടി രൂപയാണ് ശേഖരിച്ചത്.
എല്ലാ പാദത്തിന്റെയും അവസാന മാസത്തെ 15-ാം തീയതിക്ക് മുമ്പായാണ് കോര്‍പ്പറേറ്റുകള്‍ക്കും മറ്റു നികുതി ദായകര്‍ക്കും തങ്ങളുടെ നികുതിയടയ്ക്കാനുള്ള അവസരമുള്ളത്. വന്‍കിട കമ്പനികള്‍ക്ക് വാര്‍ഷിക നികുതിയുടെ 25 ശതമാനം വീതം ആദ്യ രണ്ടു പാദങ്ങളിലും അടയ്ക്കാനാവും. മൂന്നാം പാദത്തില്‍ 15 ശതമാനവും അവസാന പാദത്തില്‍ ബാക്കി 35 ശതമാനവും നികുതി അടയ്ക്കാവുന്നതാണ്. ആദ്യ പാദത്തില്‍ തന്നെ കൂടുതല്‍ നികുതി ലഭിച്ചത് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ പ്രതിഫലനമായാണ് കരുതുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: