വാഷിങ്ങ്ടണ്‍: നോട്ട് അസാധുവാക്കല്‍ താത്ക്കാലിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ തന്നെയാണെന്ന് അന്താരാഷ്ട്ര നാണയ നിധി. ആഗോളതലത്തില്‍ ഭാരതം പ്രകാശമാനമായ സ്ഥലമായി തന്നെ തുടരുന്നു. ഐഎംഎഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ച6.6 ശതമാനമായിരിക്കും. അടുത്ത വര്‍ഷം ഇത് 7.2 ശതമാനമാകും. സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ വളരുകയാണ്. ഭാരതത്തിലെ ഐഎംഎഫ് മേധാവി പോള്‍ കാഷിന് പറഞ്ഞു.
2014ല്ആഗോളതലത്തില് എണ്ണവില ഇടിഞ്ഞതോടെയാണ് ഇന്ത്യന്സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച വേഗത്തിലായത്. പിന്നീട് വിദേശ കറന്റ് അക്കൗണ്ടും സാമ്പത്തിക നിലയും മെച്ചപ്പെട്ടുവന്നു, നാണയപ്പെരുപ്പം കുറഞ്ഞു.സര്‍ക്കാരിന്റെ കടം കുറഞ്ഞു, സര്‍ക്കാര്‍ നയങ്ങള്‍ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കി. കാഷിന് തുടര്‍ന്നു.
സാമ്പത്തി്ക പരിഷ്ക്കാരങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞു. ഇത് ക്രമാനുഗതമായ സാമ്പത്തിക വളര്‍ച്ചക്ക് ഗുണകരമായി.ഇനി ചരക്ക് സേവന നികുതി നിയമം നടപ്പാക്കുന്നതോടെ സാമ്പത്തിക വളര്‍ച്ചയുടെ ഗതിവേഗം കൂടും. അത് എട്ടു ശതമാനത്തിനു മുകളില്‍ എത്തും. രാജ്യമെങ്ങും ഉല്‍പ്പാദനവും ചരക്കു കടത്തും അതോടെ കാര്യക്ഷമമമാകും.
എന്നാല്‍ ബാങ്കിങ്ങ് മേഖലയിലെ കിട്ടാക്കടവും ബാങ്കുകള്‍ വന്‍കിട കമ്പനികള്‍ക്ക് വഴങ്ങേണ്ടിവരുന്നതും വലിയ ആശങ്കയാണ്. നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായ മാന്ദ്യം താത്ക്കാലികമാണ്. സാമ്പത്തിക മേഖല ഒരു കുഴപ്പവുമില്ലാതെ അതില്‍ നിന്ന് പുറത്തുവരിക തന്നെ ചെയ്യും.ഐഎംഎഫ് മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: