ന്യൂദല്‍ഹി: ബ്രിട്ടീഷ് ആഡംബര കാര്‍നിര്‍മാതാക്കളായ ജാഗ്വറിന്റെ ഇന്ത്യന്‍ നിര്‍മ്മിത വാഹനമായ ജാഗ്വര്‍ എക്സ് എഫ് സെഡാന് പുറത്തിറക്കി. 47.50 ലക്ഷം രൂപയാണ് ദല്‍ഹി ഷോറൂം വില. ഇന്‍ജീനിയം എന്‍ജിനുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.
2 ലിറ്റര്‍ ഇന്‍ജീനിയം ഡീസല്‍ എന്‍ജിനും 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഇതിലുണ്ട്. 2009 ല്‍ നിരത്തിലിറങ്ങിയ ജാഗ്വര്‍ എക്സ് എഫ് മോഡലുകള്‍ക്ക് വളരെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ടച്ച് സ്ക്രീന്‍, മെറീഡിയന് സൗണ്ട് സിസ്റ്റം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: