കാസര്‍കോട്: ദേവകി വധക്കസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ആസുത്രിതമായ കൊലപാതകം നടന്നിട്ട് 41 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കേസ് അന്വേഷിക്കുന്ന സംഘത്തിന് സാധിച്ചിട്ടില്ല. പ്രതിയെ കുറിച്ച് വ്യക്തമായ ധാരണയും സൂചനയും ലഭിച്ചിട്ടും പോലീസിന്റെ കണ്മുന്നിലുണ്ടായിട്ടും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ച് പ്രതിയെ രക്ഷിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
ആക്ഷന്‍ കമ്മറ്റിയുടെ പേരില്‍ നടത്തുന്ന നാടകം പ്രഹസന്നം മാത്രമാണ്. കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ചില്‍ അന്വേഷണത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടി സംസാരിക്കാന്‍ ആരും തയ്യാറായിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന മുതലക്കണ്ണീരൊഴുക്കുന്ന സമാപനമാണ് ആ ക്ഷന്‍ കമ്മറ്റി സ്വീകരിച്ചിരിക്കുന്നത്. ആക്ഷന്‍ കമ്മറ്റിയുടെ പേരില്‍ നടക്കുന്ന കാര്യങ്ങള്‍ ദുരൂഹതയുണര്‍ത്തുന്നതാണ്. അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. കുടുംബാംഗങ്ങള്‍ പ്രത്യക്ഷസമരത്തിന് ഇറങ്ങിയാല്‍ അതുമായി സഹകരിക്കുകയും പ്രതികളെ പിടികൂടാന്‍ ആവശ്യമായ നിയമസഹായങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്ന് നല്‍കുകയും ചെയ്യുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, ഉദുമ മണ് ഡലം ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ് ദേവകിയുടെ മക്കളായ കെ.രാമകൃഷ്ണന്, കെ.ശ്രീധരന്, കെ.നാരായണന്, സഹോദരന് കെ.സി.വിജയന്, ബന്ധു രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: