Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭക്തിസാന്ദ്രമായി ശിവരാത്രി മഹോത്സവാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 03:58 pm IST
in Kozhikode

കോഴിക്കോട്: ക്ഷേത്രസങ്കേതങ്ങള്‍ ശിവനാമജപമുഖരിതമായി. വ്രതനിഷ്ഠരായ ഭക്തജനങ്ങള്‍ രാവിനെ പകലാക്കി പഞ്ചാക്ഷരീമന്ത്ര ജപത്തില്‍ മുഴുകി. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും സത്‌സംഗങ്ങളും നടന്നു.

കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിലെ ശിവരാത്രി ഉത്സവാഘോഷത്തിന്റെ സമാപന ദിവസത്തില്‍ പുലര്‍ച്ചെ 4.30ന് ദേവനെ പള്ളിയുണര്‍ത്തിയതിന് ശേഷം വിശേഷാല്‍ പൂജകള്‍ നടന്നു. രാത്രി എട്ട് മണിക്ക് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്റെ അധ്യക്ഷതയില്‍ സമാപന സമ്മേളനവും സമ്മാനദാനവും നടന്നു. സുന്ദര്‍ദാസ് പൊറോളി, ഇ.അനിരുദ്ധന്‍, സുരേഷ്ബാബു എടക്കോത്ത്, അരുണ്‍ കെ.വി., കെ.വി. അനേഖ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സര്‍ഗ്ഗചിത്ര അപ്പച്ചന്‍, ഭീമജ്വല്ലറി ഉടമ ബി. ഗിരിരാജന്‍, ആര്‍ക്കിടെക്റ്റ് ആര്‍.കെ. രമേഷ് എന്നിവരെ ശ്രീനാരായണ ഉല്‍കൃഷ്ടത പുരസ്‌കാരം നല്‍കി ആദരിച്ചു. ആറാട്ട് എഴുന്നള്ളിപ്പും കൊടിയിറക്കലും പൂജകള്‍ക്കും ശേഷം പുലര്‍ച്ചെ മൂന്ന് മണിക്ക് കരിമരുന്ന് പ്രയോഗത്തോടെ സമാപിച്ചു.

മാതാ അമൃതാനന്ദമയീമഠത്തില്‍ രാവിലെ അഖണ്ഡനാമ ജപ യജ്ഞം നടന്നു. ഗോവിന്ദപുരം ഋഷിപുരം ക്ഷേത്രത്തില്‍ വിശേഷാല്‍ വഴിപാടായ കൂവളാര്‍ച്ചനയും. സ്വാമി ശാന്താനന്ദയുടെ പ്രഭാഷണവും നടന്നു.

കാരന്തൂര്‍ ഹരഹര മഹാദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, ഇളനീര്‍ധാര, അന്നദാനം ചുറ്റുവിളക്ക് മുതലായവ നടന്നു. വൈകീട് 5.30ന് തുറയില്‍ അമ്മ ഭജനസമിതിയുടെ ഭജന, വൈകീട്ട് 6.30ന് ഹരഹര മഹാദേവ ക്ഷേത്ര ഭജനസമിതിയുടെ ഭജന രാത്രി 7.30ന് സാംസ്‌കാരിക സമ്മേളനം, നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടന്നു.

മലയമ്മ ശിവക്ഷേത്രത്തില്‍ സാംസ്‌കാരിക സമ്മേളനവും സമൂഹസദ്യയും പഞ്ചവാദ്യവും കലാപരിപാടികളും നടന്നു.

ചാലിയം ശ്രീകണ്‌ഠേശ്വരക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളോടെ ശിവരാത്രി മഹോത്സവം ആഘോഷിച്ചു.

മേലൂര്‍ ശിവക്ഷേത്രത്തില്‍ രാവിലെ ആറിന് 108 സമൂഹപ്രദക്ഷിണവും വൈകിട്ട് ശയനപ്രദക്ഷിണവും നടന്നു. ദീപാരാധനക്ക് ശേഷം നാഗത്തിന് ഒറ്റവഴിപാട് എന്നിവയും ഉണ്ടായി..

വടകര ജ്ഞാനക്ഷേത്രത്തില്‍ വൈകുന്നേരം 5ന് രുദ്രാഭിഷേകം , ബ്രഹ്മചാരി: ദീപക്ജിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ രുദ്രാഭിഷേകവു നടന്നു.

കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷനും കുന്ദമംഗലം പൗരസമിതിയും സംയുക്തമായി മഹാരുദ്രയജ്ഞം സംഘടിപ്പിച്ചു. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യന്മാരായ അരുണ്‍ ആര്യ, അരുണ്‍രാജ് ആര്യ, ശരത്ത് ആര്യ, രവികുമാര്‍ എന്നിവര്‍ രുദ്രയജ്ഞത്തിന് കാര്‍മ്മികത്വം വഹിച്ചു.

കാശ്യപാശ്രമം സീനിയര്‍ പ്രസിഡന്റ് സി. സുരേഷ് വൈദിക് ധ്വജാരോഹണം നടത്തി. സ്വാഗതസംഘം ഭാരവാഹികളായ കെ.പി. പ്രഭാകരന്‍, സുന്ദരന്‍ കുറുമണ്ണില്‍, കെ.പി. പ്രശോഭ്, സി. രാധാകൃഷ്ണന്‍, ഇ.ഷിനോജ് വൈദിക്, അജിത്ത് ആര്യ, ടി.പവിത്രന്‍, പി. രാധാകൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം തകര്‍ക്കുമെന്ന് ഇറാന്‍, ഗള്‍ഫ് രാജ്യങ്ങളിലെ എട്ട് പാലങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.