മുംബൈ: ടെലിക്കോം കമ്പനികളുടെ ലയനവും ഏറ്റെടുക്കലുകളും ഈ രംഗത്തെ തൊഴിലവസരം കുറയ്ക്കുമെന്ന് സൂചന. വരുന്ന രണ്ടു വര്‍ഷം കൊണ്ട് തൊഴിലവസരങ്ങള്‍ മൊത്തം പത്തു മുതല്‍ 15 ശതമാനം വരെ കുറയുമെന്നാണ് കണക്ക്.
ജിയോയുടെ കടന്നാക്രമണം കാരണം വൊഡഫോണും ഐഡിയയും ലയിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനുള്ള ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. ഉത്തരേന്ത്യയിലെ എണ്ണം പറഞ്ഞ കമ്പനിയായ, നോര്‍വ്വേ കമ്പനി ടെലനോര്‍ എയര്‍ടെല്‍ വാങ്ങി. ഒരു വര്‍ഷം കൊണ്ട് വാങ്ങല്‍ നടപടികള്‍ പൂര്‍ത്തിയാകും.
ആര് കോമും എയര്‍സെല്ലും ലയിക്കുകയാണ്. ഇതോടെ ഓഫീസുകള്‍ ഒന്നാകും, ചിലവ ഇല്ലാതാകും. ജീവനക്കാരെ കുറയ്ക്കും. ഭാവിയില്‍ ജോലി അവസരം പത്തു മുതല്‍ 15 ശതമാനം വരെ കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: