ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ മൊബൈല്‍ ഫോണ്‍ റോമിങ് ചാര്‍ജ് അവസാനിപ്പിച്ചു കൊണ്ടുളള നിയമം നിലവില്‍ വന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ജൂണ്‍ 15 മുതല്‍ റോമിങ് ചാര്‍ജ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിലുള്ളതും പുതിയതുമായ റോമിങ് സേവനങ്ങളടക്കമുള്ള കരാറുകളില്‍ മാറ്റം വരും.
യൂറോപ്യന്‍ യൂണിയന്‍ മുപ്പതാം വാര്‍ഷികം ആഘോഷിച്ചതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു പദ്ധതി എന്ന നിലയിലാണ് റോമിങ് ചാര്‍ജുകള്‍ ഒഴിവാക്കിയതെന്ന് ഇ.യു വക്താവ് മാര്‍ഗ്രറ്റിസ് ഷിനാസ് പറഞ്ഞു.
















