ദുബായ്: ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സര്‍വ്വീസസിന്റെ സഹകരണത്തോടെ ‘ഡൊണേറ്റ് ബ്ലഡ്, ബി എ ഹീറോ’ എന്ന ബാനറില്‍ ലത്തീഫ ഹോസ്പിറ്റലില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന് 75ാമത് രക്തദാന ക്യാമ്പ് നടത്തി.
2004ല്‍ യുഎഇയില്‍ സ്ഥാപിതമായതു മുതല്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ്യുടെ നേതൃത്വത്തില്‍ കമ്പനി പ്രവര്‍ത്തിയ്ക്കുന്ന 11 രാജ്യങ്ങളിലും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
‘രക്തദാന ക്യാമ്പുകള്‍ വലിയ സമൂഹസേവനമാണ് നിര്‍വ്വഹിക്കുന്നതെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. യു എ ഇയില്‍ മാത്രം 2,600 യൂണിറ്റ് രക്തമാണ് ജോയ്ആലുക്കാസിന്റെ രക്തദാന സംരംഭം സംഭരിച്ചത്. പ്ലേറ്റ്ലറ്റ് ദാനവും ആരംഭിച്ചിട്ടുണ്ട്.
അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി രക്തദാതാക്കളുടെ പേരുവിവരങ്ങള്‍ സൂക്ഷിയ്ക്കുന്ന അത്യാധുനിക സംവിധാനവും ഫൗണ്ടേഷന് ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: