മുംബൈ: സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇന്ത്യയുടെ നഷ്ടം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2015 ഡിസംബര്‍ 31ന് 3,645 കോടിയായിരുന്ന നഷ്ടം 2016 ഡിസംബര്‍ 31ല്‍ 163 കോടിയായായി കുറഞ്ഞു. ബാങ്കിന്റെ വാര്‍ഷിക കണക്കുകള്‍ പുറത്തുവിട്ടതിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
വായ്പ്പകളാണ് ബാങ്കിന്റെ നഷ്ടം ഇത്രയധികം വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം 6,251.52 കോടി രൂപ ബാങ്ക് വായ്പ്പയായി നല്കി. ഈ വര്‍ഷം അത് 2,812 കോടിയായി കുറയ്ക്കാന്‍ സാധിച്ചു. 2016ല്‍ ബാങ്കിന്റെ സിഇഒ ആയി സരിന് ദാരുവാല നിയമിതനായി. തുടര്‍ന്ന് ചില്ലറ വ്യാപാരങ്ങളിലൂടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. അതിനുശേഷമാണ് നഷ്ടം കുറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: