ന്യൂദല്‍ഹി: ചരക്കുസേവന നികുതി രാജ്യ പുരോഗതിക്ക് ആക്കം കൂട്ടുമെന്ന് മുഖ്യസാമ്പത്തിക ഉപദേശകന് അരവിന്ദ് സുബ്രഹ്മണ്യന്. ആഭ്യന്തര വ്യവസായത്തിലും ഗണ്യമായ പുരോഗതിയുണ്ടാകും. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിവിധയിടങ്ങളില്‍ നടത്തിയ നികുതി ശേഖരണത്തിന്റെയും വ്യവസായ നയങ്ങളെയും നാഗരിക ജനസാന്ദ്രതയെയും മറ്റുമുള്ള സര്‍വേ റിപ്പോര്‍ട്ടുകളും അദ്ദേഹം അവതരിപ്പിച്ചു. സാര്‍വത്രിക അടിസ്ഥാന വരുമാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ട്രോയി അടക്കമുള്ള വിവിധ നികുതി തടസങ്ങളുണ്ടെങ്കിലും ചരക്കു നീക്കം മെച്ചപ്പെട്ടു. ചരക്കു സേവന നികുതി വരുന്നതോടെ ഇത് കൂടുതല്‍ മെച്ചപ്പെടും. ദാരിദ്ര്യം തുടച്ചു നീക്കുന്നതിനും സര്‍ക്കാര്‍ ചെലവഴിക്കുന്ന പണം ആവശ്യക്കാരിലെത്തിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് സാര്‍വ്വത്രിക അടിസ്ഥാന വേതന പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ പരിഹരിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും സാര്‍വ്വത്രിക വരുമാനം ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സ്ഥിര വരുമാനം കേന്ദ്രത്തിനില്ലെന്ന് നേരത്തെ നീതി ആയോഗ് വൈസ് ചെയര്മാന് അരവിന്ദ് പനഗാരിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: