കോട്ടക്കല്‍: റോഡിന് മോടി കൂടിയപ്പോള്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവാത്ത അവസ്ഥ.
പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം മുടക്കി ഇന്റര്‍ലോക്കിട്ട താഴെ കോട്ടക്കലില്‍ ഇന്റര്‍ലോക്കുകള്‍ പൊട്ടി വലിയകുഴി രൂപപ്പെട്ടിരിക്കുന്നു.
ധാരാളം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ രൂപപ്പെട്ട കുഴി അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ഐറിഷ് പദ്ധതിയുടെ ഭാഗമായി അഴുക്കുചാല്‍ മണ്ണിട്ടുമൂടി കോണ്ക്രീറ്റിട്ടിരുന്നു. എന്നാല്‍ മഴ പെയ്തതോടെ ഇത് കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.
മഴ പെയ്താല്‍ വെള്ളം റോഡില്‍ നിറഞ്ഞാല്‍ പിന്നെ കുഴി കാണില്ല ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും.
സമീപത്തെ കടക്കാര് കല്ലുവെച്ചാണ് യാത്രക്കാര്‍ക്ക് അപകട സൂചന നല്‍കിയിരിക്കുന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായ താഴെ കോട്ടക്കലില്‍ രൂപപ്പെട്ട കുഴി അടച്ച് റോഡ് എത്രയും പെട്ടെന്ന് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: