കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിഷന്‍ 2020 പ്രൊജക്ടിലേക്ക് ഫെഡറല്‍ ബാങ്ക് വഴി നല്കുന്ന സംഭാവനകള്‍ ആദായ നികുതി ആക്ടിന്റെ സെക്ഷന്‍ 35 എ സി യുടെ പരിധിയില്‍ നിന്ന് ഒഴിവാക്കി. മാര്‍ച്ച് 31 വരെ നല്കുന്ന സംഭാവനകള്‍ക്കാണ് ഇത് ബാധകം. കേന്ദ്ര ഗവണ്മെന്റ് 2016 ഒക്ടോബര്‍ 24ന് പുറത്തിറക്കിയ എസ് ഒ 3265(ഇ) നമ്പര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗുരുവായൂര്‍ ദേവസ്വം ഫെഡറല്‍ ബാങ്കിലൂടെ നടപ്പിലാക്കുന്ന അഭിമാന പദ്ധതിയായ വിഷന്‍ 2020 പ്രകാരം സാമൂഹ്യക്ഷേമ, ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നടത്തുന്ന 351.83 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് നികുതി ഇളവ് അനുവദിക്കുന്നത്. ഇതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഫെഡറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍. രാജനാരായണന്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ ഫെഡറല്‍ ബാങ്ക് വെബ്സൈറ്റ് www.federalbank.co.in, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റ്എ guruvayurdevaswom.co.in/GDVision2020.aspx ന്നിവയില്‍ നിന്ന് ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: