കാബൂളില്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഷിയ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ദഷദ് ഇ ബാര്‍ച്ചിയിലെ അല്‍ സഹ്‌റ പള്ളിയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഒന്പതിനായിരുന്നു ആക്രമണം ഉണ്ടായത്. ആറു പേര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റംസാന്‍ നോമ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രാര്‍ഥനകള്‍ക്ക് എത്തിയ വിശ്വാസികളെയാണ് ചാവേറുകള്‍ ലക്ഷ്യമിട്ടത്.
















