Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘അമ്മയും നെഹ്‌റുവും പ്രണയിച്ചിരുന്നു, അച്ഛന് എതിര്‍പ്പില്ലായിരുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:16 am IST
in World

പമീല ഹിക്‌സ്‌

ലണ്ടന്‍: ”അമ്മ എഡ്വിനയും ജവഹര്‍ലാല്‍ നെഹ്‌റുവും പ്രണയത്തിലായിരുന്നു. അതിനെ അച്ഛന്‍ ഒരിക്കലും എതിര്‍ത്തിട്ടുമില്ല.” പറയുന്നത് മൗണ്ട്ബാറ്റന്‍ പ്രഭുവിന്റെയും എഡ്വിന പ്രഭ്വിയുടേയും ഇളയ മകള്‍ പമീല ഹിക്‌സ്.

വിഭജനത്തിനു ശേഷം അഭയാര്‍ഥി ക്യാമ്പുകളില്‍ അമ്മ നടത്തിയ നിസ്വാര്‍ഥ സേവനം, 60ല്‍, 58ാമത്തെ വയസില്‍ ബോര്‍ണിയോയില്‍ മരിക്കും വരെ സെന്റ് ജോണ്‍സ് ആംബുലന്‍സ് സര്‍വീസില്‍ അമ്മ നടത്തിയ സേവനം ആരും ചര്‍ച്ച ചെയ്യുന്നില്ല. അമ്മയുടെ വിവാഹേതര ബന്ധങ്ങളാണ് മിക്കപ്പോഴും ലോകം ചര്‍ച്ച ചെയ്യുന്നത്. ലോകത്തിന് സെക്‌സില്‍ മാത്രമാണ് താത്പര്യം.

ഒരു സംശയവും വേണ്ട, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും എന്റെ അമ്മയും പ്രണയിച്ചിരുന്നു. അവര്‍ തമ്മില്‍ അത്രയ്‌ക്ക് ആത്മബന്ധമായിരുന്നു. പക്ഷെ, എന്റെ പിതാവ് ഒരിക്കലും അസൂയാലുവായിരുന്നില്ല. ആ ബന്ധം അമ്മയെ വളരെ സന്തോഷവതിയാക്കിയിരുന്നതായി അച്ഛന് അറിയാമായിരുന്നു. എന്നാല്‍, അവര്‍ തമ്മില്‍ ശാരീരികബന്ധം ഉണ്ടായിരുന്നതായി കരുതുന്നില്ല. അമ്മ സെക്‌സിനെ എതിര്‍ത്തിരുന്നു. മാത്രമല്ല അടുത്ത കൂട്ടുകാരന്റെ ഭാര്യക്കൊപ്പം അയാളുടെ തന്നെ വീട്ടില്‍ കിടക്കറ പങ്കിട്ട് വഞ്ചിക്കുന്നയാളാണ് നെഹ്‌റുവെന്ന് കരുതുന്നില്ല. അവര്‍ ഒരിക്കലും ഒറ്റയ്‌ക്കായിരുന്നുമില്ല. പോലീസും സഹായികളും എപ്പോഴും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അതിനാല്‍ ശാരീരിക ബന്ധം സാധ്യമായിരുന്നില്ല. നെഹ്‌റു ബഹുമാന്യനായിരുന്നു. പമീല പറഞ്ഞു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യനാളുകള്‍ വിവരിക്കുന്ന വൈസ്രോയ്‌സ് ഹൗസ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് തന്നെ സന്ദര്‍ശിച്ചവരോട് സംസാരിക്കുകയായിരുന്നു 87 വയസുള്ള പമീല. ഈ സംഭാഷണത്തില്‍ നെഹ്‌റു-എഡ്വിന ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഹ്യൂ ബോണവിലാണ് മൗണ്ട്ബാറ്റണായി വേഷമിടുന്നത്. ഗില്ലിയന്‍ ആന്‍ഡേഴ്‌സണ്‍ എഡ്വിനയായും. പമീലക്ക് 17 വയസുള്ളപ്പോഴാണ് മൗണ്ട്ബാറ്റന് അധികാരക്കൈമാറ്റത്തിന്റെ ഉത്തരവാദിത്തം ലഭിച്ചത്. 340 മുറികളും മാര്‍ബിള്‍ ഭിത്തികളും 12 നടുമുറ്റങ്ങളുമുള്ള വിശാലവും പ്രൗഢസുന്ദരവുമായ വൈസ്രോയിയുടെ ഭവനത്തെക്കുറിച്ചും അവര്‍ സംസാരിച്ചു. 70 വര്‍ഷത്തിനു ശേഷം അവയെല്ലാം വീണ്ടും വെള്ളിത്തിരയില്‍ പുനര്‍ജനിക്കുന്നു.

ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ്ഷയറിലാണ് പമീല താമസിക്കുന്നത്. 98ല്‍ ഭര്‍ത്താവ് ഡേവിഡ് ഹിക്‌സ് മരണമടഞ്ഞു. രണ്ടു പെണ്‍മക്കളും ഒരു മകനും. പെണ്‍മക്കള്‍ എഡ്വിനയും ഇന്ത്യയും. മകന്‍ ആഷ്‌ലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.