വളയം: കുറുവന്തേരി താനക്കോട്ടൂരില്‍ ബിജെപി പ്രകടനത്തിന് നേരെ സിപിഎം ബോംബേറ്. ബോംബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ബിജെപി നടത്തിയ പ്രതിഷേധപൊതുയോഗത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കല്ലേറില്‍ ബിജെപി പ്രവര്‍ത്തകനായ കല്ലുംപുറത്ത് ഷാജി(26)ക്ക് പരിക്കേറ്റു. ബോംബേറില്‍ തലയ്‌ക്ക് പരിക്കേറ്റ ഷാജിയെ തലശ്ശേരി സ്വകാര്യആശുപത്രി യില്‍ പ്രവേശിപ്പിച്ചു.
ബിജെപി പ്രകടനത്തിന് നേരെ സിപിഎം നടത്തിയ ബോംബേറിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നട ത്തണമെന്ന് ബിജെപി മണ്ഡലം കമ്മറ്റി ആവശ്യപ്പെ ട്ടു. സിപിഎം പ്രാദേശിക നേതാക്കന്‍മാരുടെ നേതൃത്വ ത്തിലാണ് ബോംബെറ് നടന്നതെന്നും ബിജെപി ആരോപിച്ചു.
പൊലീസിന്റെ സാന്നിധ്യ ത്തില്‍ നടന്ന ആക്ര മണത്തില്‍ സമഗ്രമായ അന്വേ ഷണം നടത്തണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് രതീഷ് കുമാര്‍ ആവശ്യപ്പെട്ടു. യോഗ ത്തില്‍ ജില്ലാ കമ്മറ്റി അംഗം പി. മധുപ്രസാദ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എം.സി. അനീഷ് ,ദീപേഷ് വളയം രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പൊതുയോഗം ബിജെപി സംസ്ഥാനസമിതിയംഗം അഡ്വ. വി.പി. ശ്രീപത്ഭനാഭന്‍ ഉദ്ഘാടനം ചെയ്തു. മനോജ് പൊയിലൂര്‍, സി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
















