ന്യൂദല്‍ഹി: ആഗോളതലത്തില്‍ എണ്ണവില സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയത് അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാവുമെന്ന് എല്‍ആന്‍ഡ്ടി. എണ്ണവിലയില്‍ സ്ഥിരത കൈവരിക്കാനായാല്‍ ഈ മേഖലയില്‍ നിന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാവുമെന്ന് എല്‍ആന്‍ഡ്ടി ഹൈഡ്രോകാര്‍ബണ്‍ എഞ്ചിനീയറിങ് വിദഗ്ധര്‍ പറഞ്ഞു.
എണ്ണവില സ്ഥിരത കൈവരിക്കുന്നതിനാല്‍ ആഭ്യന്തര അന്താരാഷ്ട്ര തലത്തില്‍ ഈ മേഖലയില്‍ നിന്നുള്ള പ്രോജക്ടുകളുടെ ഓര്‍ഡറുകള്‍ ലഭിക്കാനും സഹായിക്കുമെന്ന് എല്‍ആന്‍ഡ്ടി ഹൈഡ്രോകാര്‍ബണ്‍ സിഇഒയും എംഡിയുമായ സുബ്രഹ്മണ്യന് ശര്‍മ പറഞ്ഞു.
അതേസസമയം മെയ്ക്ക് ഇന്‍ ഇന്ത്യയുടേയും മറ്റ് പദ്ധതികളുടേയും ഭാഗമായി എണ്ണ, പ്രകൃതി വാതകം എന്നീ മേഖലകളിലെ സര്‍ക്കാര്‍തല ചെലവുകള്‍ വര്‍ധിച്ചുവരികയാണ്. ഇത് ഈ മേഖലയിലെ നിര്‍മാണ കമ്പനികള്‍ക്ക് അനുകൂലമാണ്. അതുകൊണ്ടു തന്നെ 2017, 18 വര്‍ഷങ്ങള്‍ ഇത്തരം എഞ്ചിനീയറിങ് കമ്പനികള്‍ക്ക് ഗുണകരമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: