കുവൈറ്റ് സിറ്റി : സേവാദര്‍ശന്‍ കുവൈറ്റ് സിറ്റിയുടെ ആഭിമുഖ്യത്തില്‍ സേവാ കിരണ്‍ എന്ന പേരില്‍ മെഗാ ഇവന്റ് സംഘടിപ്പിച്ചു. മറീനഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് റീജീയണല്‍ ഡയറക്ടര്‍ അയൂബ് കാച്ചേരി, ഭാരതീയ വിദ്യഭവന് മിഡില്‍ ഈസ്റ്റ് ചെയര്മാന് എന്‍.കെ. രാമചന്ദ്രന് മോനോന് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ മോഹന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ടി. ആര്.സഞ്ജുരാജ് സ്വാഗതവും, സംഘടനാ സെക്രട്ടറി വി. പ്രവീണ്‍ നന്ദിയും രേഖപ്പെടുത്തി. ‘സേവനം’ മുഖ്യവിഷയമായി തയ്യാറാക്കിയ സുവനീര്‍ സംസ്കാരിക വിഭാഗം സെക്രട്ടറി വിഭീഷ് തിക്കോടി എന്‍.കെ രാമചന്ദ്രമേനോന്‍ ആദ്യ പ്രതി നല്കി പ്രകാശനം ചെയ്തു.
വിസ്മരിക്കപെട്ട നാടിന്റെ ചരിത്രവും, സംസാസ്കാരിക നവോത്ഥാനത്തിന്റെ തിളങ്ങുന്ന മുഹുര്ത്തങ്ങളാലും സമ്പന്നമായ ആര്ഷകേരളമെന്ന പരിപാടിയില്‍ 180 സേവാദര്‍ശന്‍ അംഗങ്ങളും കുവൈറ്റിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളായ ഭവന്‍സ് റിഥംസ്ക്കേപ്പ് അക്കാഡമി, ഉപാസന, തപസ്യ എന്നിവയിലെ അംഗങ്ങളും അരങ്ങിലെത്തി. തുടര്‍ന്ന് സൗണ്ട് ഓഫ് സേവ എന്ന പേരില്‍ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്കല്‍ കച്ചേരിയും അരങ്ങേറി.
പ്രശസ്ത വാദ്യ വിദ്വാന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ തവില്‍ വിദ്വാന് കരുണാമൂര്‍ത്തി, വോക്കലിസ്റ്റ് പാലക്കാട് ശ്രീറാം, ഫല്‍ട്ട് ആന്റ് സാക്സഫോണ് പ്ലെയര്‍ ജോസി ആലപ്പുഴ, കീബോര്‍ഡിസ്റ്റ് പ്രകാശ് ഉള്ളിയേരി, വയലിന്‍സ്റ്റ് അഭിജിത് നായര്‍, പെരുന്ന ഹരീകുമാര്‍ എന്നീ കലാകാരന്മാരാല് അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യുഷന് ശ്രദ്ധേയമായി.
ഡോ. രുപേഷ് രവീന്ദ്രന് അവതരാകനായ സേവകിരണില് തുടര്‍ന്ന് ഡോ: എന്‍. ആര് മധു മീനച്ചാല്‍ രചിച്ച ‘ആര്‍ഷ കേരളം’ എന്ന നൃത്ത സംഗീത നാടക ശില്പവും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: