ഹോണ്ടയെ പിടിച്ചാല്‍ കിട്ടില്ല. അത്രവേഗമാണ് അവരുടെ ടൂവീലറുകള്‍ പായുന്നത്. ഹോണ്ട ടു വീലേഴ്സ് ഇന്ത്യ മെയ് മാസത്തില്‍ മാത്രം 5,37,035 ഇരുചക്രവാഹനങ്ങളാണ് വിറ്റത്. കയറ്റുമതി ഉള്‍പ്പെടെയാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ഹോണ്ട ഈ നേട്ടം കൈവരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ 4,36,328 യൂണിറ്റാണ് വിറ്റത്. 23 ശതമാനമാണ് വളര്‍ച്ച.
സ്കൂട്ടറും മോട്ടോര്‍ സൈക്കിളും ഉള്‍പ്പെടെ ആഭ്യന്തരവിപണിയിലെ വില്പന 510381 യൂണിറ്റിലെത്തി. മുന്‍വര്‍ഷം ഇത് 415860 യൂണിറ്റായിരുന്നു. കയറ്റുമതി 20,468 യൂണിറ്റില്‍നിന്ന് 30 ശതമാനം വളര്‍ച്ചയോടെ 26,654 യൂണിറ്റിലെത്തി. കയറ്റുമതി വളര്‍ച്ച നാലു ശതമാനം.
മോട്ടോര്‍ സൈക്കിള്‍ വില്പനയില് ഹോണ്ട രണ്ടാം സ്ഥാനത്തെത്തി. 20 ശതമാനം വളര്‍ച്ചയോടെ 1,76,216 യൂണിറ്റിറ്റാണ് വില്പന. മുന്‍വര്‍ഷം 1,47,431 യൂണിറ്റായിരുന്നു ഇത്. ഓട്ടോമേറ്റഡ് സ്കൂട്ടര്‍ വില്പന മെയ് മാസത്തില്‍ 3,34,165 യൂണിറ്റായി ഉയര്‍ന്നു. 24 ശതമാനം വളര്‍ച്ച.
സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി ഹോണ്ട സിആര്‍എഫ് 1000 എല്‍ ആഫ്രിക്ക ട്വിന്‍ മോട്ടോസൈക്കിളും വിപണിയിലെത്തും. ഇതിന്റെ ബുക്കിങ് തുടങ്ങി. ആദ്യത്തെ 50 ഇടപാടുകാര്‍ക്കാണ് ബുക്കിംഗ്.
ഏപ്രില്‍, മെയ് മാസങ്ങളിലായി ഇരുചക്രവ്യവസായ ശരാശരിയുടെ മൂന്നിരട്ടി വളര്‍ച്ച നേടാന്‍ കഴിഞ്ഞെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: