കോഴിക്കോട്: കോഴിക്കോട് ഇന്നലെ മാത്രം പനി ചികിത്സതേടിയെത്തിയത് 1498 പേര്‍. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 122 പേര്‍ക്കു ഡങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്ത പരിശോധനയുടേയും മറ്റും അടിസ്ഥാനത്തില്‍ ഇന്നലെ 23 പേര്‍ക്കു ഡങ്കിപ്പനിയുള്ളതായി സ്ഥിരീകരിച്ചു. ഇതിനു പുറമേ ഒരു എച്ച്‌വണ്‍ എന്‍വണ്‍ രോഗവും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളില്‍ പനിബാധിച്ചു ചികിത്സ തേടിയെത്തിയത് 1758 പേരായിരുന്നു. വേങ്ങേരി, നടുവണ്ണൂര്‍, ഉള്ള്യേരി, ചേളന്നൂര്‍, തലക്കുളത്തൂര്‍, കാക്കൂര്‍ എന്നിവിടങ്ങളിലുള്ള രോഗികളിലായിരുന്നു ഡങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ കാക്കൂരില്‍ രണ്ടുപേര്‍ക്കാണു പനി സ്ഥിരീകരിച്ചത്. വയറിളക്കം ബാധിച്ചു ചികിത്സതേടിയത് 232 പേരാണ്.
















