വാഴൂര്‍: വിള ആരോഗ്യപരിപാലനത്തിന് കൃഷി വകുപ്പിന്റെ സമഗ്ര പദ്ധതി. ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കും ഫെര്‍ട്ടിലൈസര്‍ ഡീലര്‍മാര്‍ക്കും ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.കൃഷി വകുപ്പിന്റെ മങ്കൊമ്പ് കേരള സെന്റര്‍ ഫോര്‍ ഫെസ്റ്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പഠനപരിപാടിയില് കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ ജോര്‍ജ്ജ്, കെസിപിഎം മങ്കൊമ്പ് കൃഷി ആഫീസര്‍ മാത്യു എബ്രഹാം, വാഴൂര്‍ കൃഷി ആഫീസര്‍ കെ.കെ.ബിന്ദു എന്നിവര്‍ പഠനപരിപാടികള്‍ക്ക് നേതൃത്വം നല്കി.ശാസ്ത്രീയ വിളപരിപാലനമുറകള്‍ കര്‍ഷകരില്‍ എത്തിക്കുന്നതിനും കാര്യക്ഷമമായ കാര്‍ഷിക ഉത്പാദന ഉപാധികളുടെ വിതരണത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് പദ്ധതിവിഭാവന ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: