തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്ന് കേരള ജൂവലേഴ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ ടി.എസ്. കല്യാണരാമന്, എം.പി. അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദീര്‍ഘമായ നടപടിക്രമങ്ങളുടെ അവസാന കണ്ണിയായ ജൂവലറി ഉടമകള്‍ക്ക് താങ്ങാനാകാത്ത ബാധ്യതകളാണ് പുതിയ നികുതി ചുമത്തലിലൂടെ വ്യാപാരികളും അതുവഴി ഉപഭോക്താക്കളും അനുഭവിക്കേണ്ടിവരുന്നതെന്ന് അവര്‍ പറഞ്ഞു. ഒരു പവന് സ്വര്‍ണം ആഭരണമായി ഉപഭോക്താവിന്റെ കൈകളിലെത്തുമ്പോള്‍ വിവിധ നികുതിയിനങ്ങളിലായി അയ്യായിരത്തോളം രൂപയാണ് സര്‍ക്കാരുകള്‍ ഈടാക്കുന്നത്. അതേ സ്വര്‍ണം ആശുപത്രി ചെലവുകളിലേക്കോ കിടപ്പാടമുണ്ടാക്കുന്നതിനോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ വില്‍ക്കേണ്ടിവരുന്ന ഉപഭോക്താവില്‍നിന്നും 1250രൂപ വാങ്ങല്‍ നികുതിയായി ഈടാക്കണമെന്ന് പറയുന്നത് തികച്ചും അശാസ്ത്രീയമാണ്.
ഒരു പവന് സ്വര്‍ണം വാങ്ങി അത് വില്ക്കുമ്പോള് 6000 രൂപയിലധികം നികുതിയായി ഉപഭോക്താവിന് സഹിക്കേണ്ടിവരുന്നു. സ്വര്‍ണം ‘ദിമുഖ’ നികുതി ചുമത്താന്‍ യോഗ്യമായ വസ്തു അല്ലെന്നും ഒരു ശതമാനത്തില്‍ താഴെ ലാഭം മാത്രമാണ് വ്യാപാരിക്ക് ലഭിക്കുന്നതെന്നും പുതിയ നികുതി നിര്‍ദ്ദേശങ്ങളിലൂടെ പരോക്ഷമായി കള്ളക്കടത്തിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
സിഎജി ഉദേ്യാഗസ്ഥരെയും സ്വര്‍ണക്കടകളില്‍ പരിശോധനയ്ക്ക് നിയോഗിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജിഎസ്ടി വരുന്നമുറയ്ക്ക് ആനുപാതികമായി കോമ്പൗണ്ടിംഗ് ടാക്സില്‍ ഇളവ് നല്‍കണം. മറ്റ് സംസ്ഥാനങ്ങള്‍ ജിഎസ്ടിയില്‍ ഒരു ശതമാനം നികുതിയില്‍ ധാരണയാവുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആറുശതമാനം വേണമെന്ന് വാശിപിടിക്കുന്നത് വ്യാപരമേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എ.കെ. നിഷാദ്, എസ്. അബ്ദുള്‍നാസര്‍, നാഗരാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: