കൊച്ചി: രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളെല്ലാം സ്ത്രീകളെ പ്രതികൂലമായി ബാധിക്കുകയാണെന്നു മുന്‍ കേന്ദ്രമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുന്‍ ഗവര്‍ണറുമായ മാര്‍ഗരറ്റ് ആല്‍വ. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും കറന്‍സിരഹിത സാമ്പത്തികരംഗവും ആഗോളവത്കരണവും തുറന്നിടുന്ന കമ്പോളവുമെല്ലാം സാധാരണക്കാരായ സ്ത്രീകളെ നേരിട്ടു ബാധിക്കും. അവരുടെ വരുമാനവും തൊഴിലും സമ്പാദ്യവുമെല്ലാം നഷ്ടമാക്കും- കേരള മാനേജ്മെന്റ് അസോസിയേഷന്റെ വനിതാ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ചെറിയ സമ്പാദ്യം സൂക്ഷിച്ചുവച്ചു ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്കു കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ അസാധ്യമാണ്. നോട്ട് അസാധുവാക്കല്‍ വന്നപ്പോള്‍ അവരുടെ പക്കലുള്ള പണം മാറിയെടുക്കാന്‍ പോലും ഏറെ ബുദ്ധിമുട്ടി. അവരവരില്‍ വിശ്വാസമുണ്ടായാലേ സ്ത്രീകള്‍ക്കു വിജയം കൈവരിക്കാനാവൂ എന്നു വിശിഷ്ടാതിഥിയായി എത്തിയ പ്രശസ്ത ഗായിക ഉഷ ഉതുപ്പ് ചൂണ്ടിക്കാട്ടി. ആത്മവിശ്വാസം വേണം. വിരമിക്കല്‍ എന്ന വാക്ക് ജീവിതത്തില്‍ ഉണ്ടാവരുത്. കഠിനാധ്വാനം ജീവിതാവസാനം വരെ തുടരണം. പുരുഷനോടു ചേര്‍ന്നുനിന്നേ സ്ത്രീക്കു വളരാനാവൂ. അവരോടു കൈകോര്‍ത്തു മുന്നോട്ടുപോകണം. ഒരു നൈറ്റ് ക്ലബ് ഗായികയായി ജീവിതം ആരംഭിച്ച താന്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹയായി എന്നതു കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അവര്‍ പറഞ്ഞു.
കെഎംഎ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. വിമന്‍ മാനേജേഴ്സ് ഫോറം അധ്യക്ഷ മീന വിശ്വനാഥന് സ്വാഗതവും കെഎംഎ സെക്രട്ടറി ആര്. മാധവ് ചന്ദ്രന് നന്ദിയും പറഞ്ഞു. കോണ്‍ക്ലേവിന്റെ വിവിധ സെഷനുകളില്‍ ഡോ. മൃദുല്‍ ഈപ്പന്, ശോഭ വിശ്വനാഥ്, സുദക്ഷണ തമ്പി, വിനോദിനി ഐസക്, രേവതി അയ്യര്‍, പ്രിയങ്ക ഇടിക്കുള, ചിത്ര കൃഷ്ണന്, അലോകനന്ദ റോയ്, ഡോ. ഉഷ എസ്. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: