ന്യൂദല്‍ഹി: ഫെബ്രുവരി മാസത്തെ വില്‍പ്പനയില്‍ ഹുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) ആറ് ശതമാനം വളര്‍ച്ചനേടിയതായി റിപ്പോര്‍ട്ട്. 52,734 യൂണിറ്റ് വാഹനങ്ങളാണ് ഫെബ്രുവരിയില്‍ ഹുണ്ടായി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 49,729 വാഹനങ്ങളാണ് വിറ്റത്.
കമ്പനിയുടെ ആഭ്യന്തര വില്‍പ്പനയിലും 4 ശതമാനം അധിക വില്‍പ്പനയുണ്ടായിട്ടുണ്ട്. 42,327 യൂണിറ്റ്. 2016 ഫെബ്രുവരിയില്‍ ഇത് 40,716 ആയിരുന്നു. കയറ്റുമതിയിലും ഹുണ്ടായി 15.5 ശതമാനം വളര്‍ച്ച നേടി. മുന്‍ വര്‍ഷം 9,013 യൂണിറ്റ് കാര്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം 10,407 യൂണിറ്റ് കാറുകളാണ് കമ്പനി വിറ്റതെന്ന് എച്ച്എംഐഎല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് രാകേശ് ശ്രീവാസ്തവ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: