Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തീർത്ഥാടനം ശാന്തിയുടെ മാർഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 04:12 pm IST
in Samskriti

ഭാരതീയ ജനമനസ്സുകളില്‍ തീര്‍ത്ഥാടനത്തോടും തീര്‍ത്ഥങ്ങളോടുമുള്ള ആദരവും വിശ്വാസവും കൂടിക്കൂടി വരികയാണ് എന്നതിനുള്ള തെളിവാണ് തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ കാണപ്പെടുന്ന തിരക്ക്. നമ്മുടെ പുരാണേതിഹാസങ്ങളിലെല്ലാം തന്നെ പുണ്യതീര്‍ത്ഥങ്ങളെപ്പറ്റി പ്രതിപാദിച്ചുകാണാം. ഓരോ ഭാരതീയനും മോക്ഷത്തിലേക്ക് പ്രയാണത്തിന് സഹായിക്കുന്ന പുണ്യപ്രവൃത്തിയായാണ് തീര്‍ത്ഥാടനത്തെ കാണുന്നത്.

ഭാരതീയ സംസ്‌കൃതിയനുസരിച്ച് ഒരു മനുഷ്യന്റെ പരമമായ ലക്ഷ്യം മോക്ഷപ്രാപ്തിയാണ്. ഇതില്‍ തീര്‍ത്ഥങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഭാരതീയന്റെ മനസ്സില്‍ ഭക്തിയും അടിയുറച്ച വിശ്വാസവും കുടികൊള്ളുന്നു. തീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്ത് അവിടുത്തെ ദേവീദേവദര്‍ശനം നടത്തുമ്പോള്‍ മനുഷ്യന് മനശ്ശാന്തി ലഭിക്കുന്നതോടൊപ്പംതന്നെ പുണ്യലാഭവും പാപവിമുക്തിയും കൈവരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ മഹിമ ഉദ്‌ഘോഷിക്കുന്ന ഈ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ആദ്ധ്യാത്മികപാതയില്‍ സഞ്ചരിക്കുന്ന സാധകര്‍ക്ക് മോക്ഷവും സന്മാര്‍ഗ്ഗജീവിതപ്രേരണയും നല്‍കുന്നവയാണ്. ചില തീര്‍ത്ഥങ്ങള്‍ തങ്ങളുടെ മഹിമയാല്‍ തീര്‍ത്ഥരാജാക്കന്മാരായി അറിയപ്പെടുന്നുണ്ട്. പ്രയാഗതീര്‍ത്ഥം ഇതിനുദാഹരണമാണ്.

ജൈനമതത്തിലും തീര്‍ത്ഥങ്ങളെപ്പറ്റിയും തീര്‍ത്ഥങ്കരന്മാരെപ്പറ്റിയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ജൈനമതാവലംബികളുടെ വിശ്വാസമനുസരിച് സംസാരതീരത്തുനിന്നു മോക്ഷതീരത്തിലേക്ക് നീന്തിയെത്താനുള്ള ഒരു മാര്‍ഗ്ഗമാണ് തീര്‍ത്ഥങ്ങള്‍. ജൈനമതത്തിലെ തീര്‍ത്ഥങ്കരന്മാരുടെ പാവനജീവിതം ഏതെങ്കിലുമൊരു തീര്‍ത്ഥവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അഹിംസ, അപരിഗ്രഹം, സത്യം, ബ്രഹ്മചര്യം മുതലായ തത്ത്വങ്ങളിലധിഷ്ഠിതമായ ജീവിതം നയിച്ച മഹാത്മാക്കളാണ് ഈ തീര്‍ത്ഥങ്കരന്മാര്‍. ഇവരുടെ ഉദാത്തമായ ജീവിതരീതിയാല്‍ സ്വാധീനിക്കപ്പെട്ട് അനേകം ജൈനന്മാര്‍ ഈ തീര്‍ത്ഥങ്ങളിലെത്തി സാധനയനുഷ്ഠിക്കുന്നു.

ഹിന്ദുക്കളുടെ ഭൂരിഭാഗം തീര്‍ത്ഥാടനകേന്ദ്രങ്ങളും ഏതെങ്കിലും മഹാത്മാവിന്റെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്.

മഹാന്മാരുടെ ജന്മസ്ഥലമോ, സമാധിസ്ഥലമോ അല്ലെങ്കില്‍ പരമപദപ്രാപ്തിസ്ഥലമോ ആയിരിക്കും ഇവ. ഇവിടെയെത്തുന്ന തീര്‍ത്ഥാടകരുടെ ജീവിതത്തില്‍ ഈ മഹാത്മാക്കളുടെ ഉപദേശങ്ങള്‍ വളരെയേറെ സ്വാധീനം ചെലുത്താറുണ്ട്. അവര്‍ തങ്ങളുടെ ജീവിതത്തില്‍ ഈ ഉപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു. ഇവിടത്തെ അന്തരീക്ഷം മഹാത്മാക്കളുടെ തപസ്സിന്റെയും സാധനയുടെയും ചൈതന്യത്താല്‍ മുഖരിതമായിരിക്കും. ഇത് തീര്‍ത്ഥാടകര്‍ക്ക് അവാച്യമായ അനുഭൂതി നല്‍കുകയും വീണ്ടുംവീണ്ടും ഇവിടെ എത്തിച്ചേരാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അശോകചക്രവര്‍ത്തിയുടെ പുത്രന്‍ മഹേന്ദ്രന്‍ ബുദ്ധമത പ്രചരണാര്‍ത്ഥം ശ്രീലങ്കയില്‍ പോയപ്പോള്‍ ബോധിവൃക്ഷത്തിന്റെ ഒരു കൊമ്പും കൂടെക്കൊണ്ടുപോയിരുന്നു. ഈ വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനിക്കുമ്പോഴാണല്ലോ ശ്രീബുദ്ധനു ബോധോദയം ഉണ്ടായത്. ഈ വൃക്ഷത്തിന്റെ ഓരോ ഇലയും കൊമ്പും ബുദ്ധഭഗവാന്റെ ചൈതന്യത്താല്‍ ദീപ്തമായിരുന്നു. ബുദ്ധദേവന്റെ ജീവിതാദര്‍ശത്തിന്റെയും തപസ്സാധനയുടെയും പ്രതീകമായിരുന്ന ആ ബോധിവൃക്ഷശാഖയാല്‍ സ്വാധീനിക്കപ്പെട്ട ലങ്കാരാജാവ് മഹേന്ദ്രന്റെ പക്കല്‍നിന്നും അതു വാങ്ങി സാദരം തന്റെ രാജ്യത്ത് നട്ടു. അങ്ങനെ ശ്രീലങ്ക ബുദ്ധമതവിശ്വാസികളുടെ കേന്ദ്രമായിത്തീര്‍ന്നു.

ഇന്ന് ഈ രാജ്യത്തുടനീളം പശ്ചശീലതത്ത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ബുദ്ധമതക്കാരെക്കാണാം. ബുദ്ധമതത്തിന്റെ പ്രസക്തിയും പ്രസിദ്ധിയും ഇന്ന് ലോകമൊട്ടാകെ വര്‍ധിച്ചുവരികയാണല്ലോ! ബുദ്ധഭഗവാന്റെ സാമീപ്യംകൊണ്ടു പുനീതമായിത്തീര്‍ന്ന ആ വൃക്ഷശാഖ ഒരു ശക്തിസ്രോതസ്സായി മാറിയിരിക്കുകയാണ്. ബോധഗയ എന്ന തീര്‍ത്ഥത്തിന്റെ പ്രഭാവം എത്ര വിചിത്രമായ രീതിയിലാണ് പകര്‍ന്നു നല്‍കപ്പെട്ടത് എന്ന് ഇത് വ്യക്തമാക്കുന്നു.

തീര്‍ത്ഥാടകരുടെ മനസ്സിന് ശാന്തിയും സമാധാനവും പകര്‍ന്നുനല്‍കിക്കൊണ്ട് അനേകം തീര്‍ത്ഥങ്ങള്‍ ഭാരതീയരുടെ ആദരവിന് പാത്രമായി ഇന്നും നിലകൊള്ളുന്നു. സാമൂഹികമായ ഐക്യത്തിനും ആദ്ധ്യാത്മികമായ ഉയര്‍ച്ചയ്‌ക്കും സഹായകമായി വര്‍ത്തിക്കുന്ന ഈ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ നമ്മുടെ സംസ്‌കൃതിയുടെയും സാധനയുടെയും ദീപസ്തംഭങ്ങളത്രേ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

Kerala

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Kerala

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.