ന്യൂദല്‍ഹി: ഇന്ത്യയിലെ എറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ ഫെബ്രുവരി മാസത്തെ വില്‍പ്പനയില്‍ 10.9 ശതമാനം വളര്‍ച്ച നേടി. ഈ വര്‍ഷം 1,30,280 യൂണിറ്റ് വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,17,451 ആയിരുന്നു.
ആഭ്യന്തര വില്‍പ്പനയിലും 11.7 ശതമാനം ഉയര്‍ന്ന് 1,20,735 യൂണിറ്റ് വാഹനങ്ങള്‍ വില്ക്കാന് മാരുതി സുസുക്കിക്കായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഇത് 1,08,115 ആയിരുന്നു. അതേസമയം ഈ കാലയളവില്‍ കമ്പനിയുടെ ചെറുകിട കാറുകളായ ആള്‍ട്ടോ, വാഗണര്‍ തുടങ്ങിയവയുടെ വില്‍പ്പനയില്‍ 6.8 ശതമാനം ഇടിവുണ്ടായി.
2016 ഫെബ്രുവരിയില്‍ 35,495 യൂണിറ്റ് വാഹനങ്ങള്‍ വിറ്റപ്പോള്‍ ഈ വര്‍ഷം 33,079 വാഹനങ്ങള്‍ മാത്രമേ വില്ക്കാന് സാധിച്ചിട്ടുള്ളൂവെന്ന് മാരുതി സുസുക്കി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: