ന്യൂദൽഹി: സൽമാൻ ഖാൻ ചിത്രം ട്യൂബ്ലൈറ്റ് പാകിസ്ഥാനിൽ റിലീസ് ചെയ്യില്ല. പാക്കിസ്ഥാനിലെ പ്രാദേശിക വിതരണക്കാർ ചിത്രം ഏറ്റെടുക്കാൻ തയാറാകാത്തതാണ് കാരണം.
സൽമാൻ ഖാൻ, സഹോദരൻ സൊഹൈൽ ഖാൻ, ചൈനീസ് താരം സു സു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പാക്കിസ്ഥാനിലെ നിർമാതാക്കളും രംഗത്തെത്തിയിരുന്നു.
രണ്ട് ബിഗ് ബജറ്റ് പ്രദേശിക ചിത്രങ്ങൾ ഇൗദ് ദിവസം റിലീസ് ചെയ്യുമെന്നതിനാലാണ് പാക് ചലച്ചിത്ര വിതണക്കാർ ബോളിവുഡ് ചിത്രം ‘ട്യൂബ്ലൈറ്റ്’ ഏറ്റെടുക്കാൻ തയാറാകാത്തത് എന്ന് ഇന്ത്യൻ ഫിലിം എക്സ്പോട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഹീരാചന്ദ് ധൻ പറഞ്ഞു.
പാക് നിർമാതാക്കൾ തങ്ങളുടെ സിനിമകൾ നഷ്ടത്തിലാകാതിരിക്കാനാണ് ബിഗ് ബജറ്റ് ബോളിവുഡ് ചിത്രങ്ങൾക്ക് റിലീസ് നിഷേധിക്കുന്നതെന്നും ഹീരാചന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: