കരുവാരകുണ്ട്: കിലോമീറ്ററിന് കോടികള്‍ ചിലവഴിച്ച് റോഡ് നവീകരണം നടത്തുമ്പോഴും അഴുക്കുചാല്‍ നിര്‍മ്മാണത്തിന് അധികൃതര്‍ പ്രാധാന്യം നല്‍കുന്നില്ല.
അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന ഇത്തരം റോഡുകളില്‍ പലതും തകരുകയാണ്. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ റോഡുകളില്‍ വെള്ളംകെട്ടി കിടന്നും മലവെള്ളപാച്ചിലിലും സംസ്ഥാന പാതകളടക്കമുള്ള റോഡുകളാണ് തകരുന്നത്.
മഴ പെയ്യുമ്പോള്‍ റോഡുകള്‍ പുഴകളായി രൂപപ്പെടുമെന്നും വന്‍ തുക മുടക്കി നിര്‍മ്മിച്ച ഓവുപാലങ്ങള്‍ നോക്കുകുത്തിയാകുന്നതായും നാട്ടുകാര്‍ പറയുന്നു. തകര്‍ച്ച നേരിടുന്ന റോഡുകള്‍ക്ക് പുനരുദ്ധാരണം നടത്തുന്നതിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായും ആരോപണമുണ്ട്.
അഴുക്കുചാല്‍ നിര്‍മ്മാണം നടത്താത്തതിനു പിന്നില്‍ കരാര്‍ മാഫിയകളുടെ സംഘടിത നീക്കമാണന്നും ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പധികൃതര്‍ കണ്ണടക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: