ബീജിങ്: ഉയിഹൂര്‍ ഭീകര സംഘടനയ്‌ക്കു പിന്നാലെ ചൈനയ്‌ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റേയും ഭീഷണി. ചൈനയില്‍ രക്തപ്പുഴ ഒഴുക്കുമെന്നാണ് ഐഎസ് ഭീഷണി. കുട്ടികള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കുമെന്നും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു.
വടക്കന്‍ ഇറാഖിലെ ഐഎസ് വിഭാഗമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ചൈനയ്‌ക്കെതിരായ ആദ്യ ഐഎസ് ഭീഷണിയാണിത്. ആഗോള ജിഹാദി സംഘടനകളുമായി സഹകരിച്ച് രാജ്യത്തെ പ്രവര്‍ത്തനം വിപുലമാക്കുമെന്ന് ചൈനീസ് വിഘടനവാദി സംഘടനയായ ഉയിഹൂര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.
എന്താണ് ജനങ്ങളുടെ ആവശ്യമെന്ന് ചൈനയ്‌ക്ക് ഇതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ല. പ്രവാചകരുടെ സൈന്യമാണ് ഞങ്ങള്‍. ആയുധങ്ങളുടെ നാക്കുകളുമായി ചൈനയിലേക്ക് വരുന്നുണ്ടെന്നും അവിടെ രക്തപ്പുഴയൊഴുക്കുമെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്.
















