കോഴിക്കോട്: കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നും അധ്യാപകരെയും, റസിഡന്റ് ഡോക്ടര്‍മാരെയും മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പുനര്‍വിന്യസിക്കാനുള്ള തീരുമാനം പ്രസ്തുത മെഡിക്കല്‍ കോളജുകളിലെ അധ്യാപനത്തെ സാരമായി ബാധിക്കുമെന്ന് ഐഎംഎ കേരള സംസ്ഥാന ഘടകം അഭിപ്രായപ്പെട്ടു. ഓരോ മെഡിക്കല്‍ കോളജുകള്‍ക്കും വേണ്ട അധ്യാപകരുടെയും, ജൂനിയര്‍ ഡോക്ടര്‍മാരുടെയും കൃത്യമായ കണക്കെടുക്കുകയും അവരെ അതാത് മെഡിക്കല്‍ കോളജുകളില്‍ നിയമിക്കുവാന്‍ വേണ്ട നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുകയും ചെയ്യണം. മെഡിക്കല്‍ കോളജ് അധ്യാപകുടെയും ആരോഗ്യ വകുപ്പിലെ ഇഎസ്‌ഐ മെഡിക്കല്‍ ഓഫീസര്‍മാരുടെയും നിയമനത്തിനായി അടിയന്തരമായി കേരള സംസ്ഥാന മെഡിക്കല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് വി. ജി. പ്രദീപ്, ജനറല്‍ സെക്രട്ടറി ഡോ. സാമുവല്‍ കോശി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















