Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒഴിവാക്കാം സപ്ത തിന്മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 01:04 pm IST
in Samskriti

ഒഴിവാക്കേണ്ട ഏഴ് തിന്മകളെക്കുറിച്ച് മഹാത്മാഗാന്ധി പറയാറുണ്ട്. ഈ പാപങ്ങള്‍ ഒഴിവാക്കിയാലേ സര്‍വ്വോദയസമൂഹം സംജാതമാകൂ. മനസ്സാക്ഷിയില്ലാത്ത സുഖഭോഗം, സ്വഭാവശുദ്ധിയില്ലാത്ത ജ്ഞാനം, ധാര്‍മ്മികത ഇല്ലാത്ത കച്ചവടം, ത്യാഗമില്ലാത്ത മതം, മനുഷ്യത്വമില്ലാത്ത ശാസ്ത്രം എന്നിവയാണ് സപ്ത തിന്മകള്‍.

1. ആദര്‍ശമില്ലാത്ത രാഷ്‌ട്രീയം

നാല് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് രാഷ്‌ട്രം- ഭൂപ്രദേശം, ജനങ്ങള്‍, പരമാധികാരം, ഭരണകൂടം എന്നിവ. ഇവ നാലും ചേര്‍ന്ന രാഷ്‌ട്രത്തെ സംബന്ധിക്കുന്നതാണ് രാഷ്‌ട്രീയം. രാഷ്‌ട്രത്തിന്റെ ക്ഷേമത്തെ അഥവാ ജനങ്ങളുടെ നന്മയെ ലക്ഷ്യമാക്കുന്ന ചിന്തയാണ് രാഷ്‌ട്രീയത്തിന്റെ ആദര്‍ശം. ഈ ആദര്‍ശത്തെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ അധികാരത്തിലെത്തുന്നതിനും അധികാരം നിലനിര്‍ത്തുന്നതിനും ജനാഭിപ്രായം സ്വരൂപിക്കുന്ന വ്യക്തികളുടെ സംഘമാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍. ആദര്‍ശത്തിന്റെ പ്രയോഗവല്‍ക്കരണത്തെ സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് ഒന്നില്‍ക്കൂടുതല്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ രൂപംകൊള്ളാനുള്ള പ്രധാന കാരണം.

രാഷ്‌ട്രത്തെയും രാഷ്‌ട്രീയത്തെയും സംബന്ധിച്ച ആധുനിക പാശ്ചാത്യദര്‍ശനമാണ് നേരത്തേ പറഞ്ഞത്. ഇതില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഗാന്ധിജി വിഭാവനം ചെയ്ത സ്വരാജിന്റെ രാഷ്‌ട്രീയം. ജീവിതത്തിന്റെ സമസ്തമേഖലകളെയും ഉള്‍ക്കൊള്ളുന്നതാണ് സര്‍വോദയ ദര്‍ശനത്തിലധിഷ്ഠിതമായ സ്വരാജ്. മനുഷ്യനുള്‍പ്പെടെയുള്ള സര്‍വജീവജാലങ്ങള്‍ക്കും അര്‍ഹതപ്പെട്ടതാണ് ഈ ഭൂമി. ഭൂമിയുടെ സ്വാഭാവിക നിയമങ്ങള്‍ക്ക് അഥവാ പ്രകൃതിനിയമങ്ങള്‍ക്ക് അനുസൃതമായ ജീവിതം നയിക്കാന്‍ ഏവര്‍ക്കും കടമയുണ്ട്. ഭരണകൂടം ഉണ്ടെങ്കിലും ഇല്ലെങ്കിലും ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സ്വയം വരിക്കുന്ന അച്ചടക്കം പാലിക്കാന്‍ സര്‍വോദയ സമൂഹത്തിലെ വ്യക്തി തയ്യാറാകുന്നു. ഇത്തരം അച്ചടക്കം (അടിമത്തമല്ല) വ്യക്തിയെ സ്വാതന്ത്ര്യത്തിന്റെ സംശുദ്ധമായ ഒരു പരിസരത്ത് എത്തിക്കുന്നു.

യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഈ വ്യക്തി പരിമിതമായ അധികാരത്തെ കയ്യടക്കാനോ അധികാരമുപയോഗിച്ച് മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാനോ തയ്യാറാകുന്നില്ല. സമ്പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഈ വ്യക്തി, ജീവിതത്തിന്റെ സമസ്തമേഖലകളിലും സംയമനം പാലിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. പുറമേനിന്നുള്ള ഒരു നിയന്ത്രണവും ഇത്തരം വ്യക്തിക്ക് ആവശ്യമില്ല. മതമാത്സര്യങ്ങള്‍ക്ക് അടിമപ്പെടാത്ത ഈ വ്യക്തി സത്യസന്ധമായ കര്‍ത്തവ്യാനുഷ്ഠാനങ്ങളിലൂടെ,സമൂഹസേവനത്തിലൂടെ, സ്വരാജിന് അര്‍ഹത നേടുന്നു. സര്‍വോദയ ദര്‍ശനമനുസരിച്ചുള്ള ഒരു വ്യക്തിയും സമൂഹവും രൂപപ്പെടുന്നത് ഇപ്രകാരമാണ്. ഏതൊരു സമൂഹത്തിലും ജനതന്ത്രത്തിന്റേതായ ഈ സാധ്യത ഏറിയും കുറഞ്ഞും കാണാവുന്നതാണ്. ജനനീതിയുടേതായ ഈ ധാരയെ ശക്തിപ്പെടുത്തുകയാണ് സര്‍വോദയത്തിന്റെ രാഷ്‌ട്രീയാദര്‍ശം.

വര്‍ത്തമാനകാല സമൂഹത്തില്‍ ജനനീതിയുടേതായ ഈ ധാര വളരെ ദുര്‍ബലമാണ്. ആധിപത്യത്തിന്റെ അഥവാ രാജതന്ത്രത്തിന്റെ ധാരയാണ് ശക്തം. ഭരണം, അധികാരം, നിയന്ത്രണം, അധികാരമത്സരം എന്നിവയാണ് രാജതന്ത്രത്തിന്റെതായ ഈ ധാരയുടെ സവിശേഷതകള്‍. ജനനന്മ എന്ന രാഷ്‌ട്രീയാദര്‍ശം പലപ്പോഴും മറക്കുന്നു.

ഭരണം പിടിച്ചെടുക്കുന്നതിന് പണവും മദ്യവും വര്‍ഗീയതയും ഗുണ്ടായിസവുമെല്ലാം ഉപയോഗിക്കുന്നു.

അധികാരം നിലനിര്‍ത്താന്‍ ഭൂരിപക്ഷ-ന്യൂനപക്ഷ പ്രീണനങ്ങളും ബഹുരാഷ്‌ട്രകുത്തകകള്‍ക്ക് അടിമപ്പെടലുകളും നടത്തുന്നു. അധികാരത്തിന്റെ ഉപകരണങ്ങള്‍-പോലീസ്, പട്ടാളം, കരിനിയമങ്ങള്‍, ഉദ്യോഗസ്ഥവൃന്ദം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി തങ്ങള്‍ക്കനുകൂലമാകുന്നവിധം സമൂഹത്തെ ബലം പ്രയോഗിച്ച് നിയന്ത്രിക്കുന്നു. ജനനന്മ എന്ന ആത്യന്തിക ലക്ഷ്യത്തെയും അതിനുവേണ്ടിയുള്ള കര്‍ത്തവ്യാനുഷ്ഠാനങ്ങളെയും മറന്ന് അധികാര മത്സരത്തിന് അടിമപ്പെടുന്നു. ആദര്‍ശരഹിതമായ ഇത്തരം രാഷ്‌ട്രീയം ജനജീവിതത്തെ ദുസ്സഹമാക്കുന്നു.

(നാളെ: അദ്ധ്വാനിക്കാതെ നേടുന്ന വേതനം)

(പ്രമുഖ സര്‍വ്വോദയ പ്രവര്‍ത്തകനാണ് ലേഖകന്‍. 9446401576)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
World

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

Kerala

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

Entertainment

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

Kerala

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.