മുംബൈ: സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ, ആക്സിസ് തുടങ്ങിയവ ഇടപാടുകള്‍ക്ക് കൂടുതല്‍ ചാര്‍ജ് ഈടാക്കും. ആദ്യത്തെ നാലു ബാങ്ക് ഇടപാടുകള്‍ സൗജന്യമായിരിക്കും അതിനുശേഷമുള്ള ഓരോന്നിനും 150 രൂപ നിരക്കിലാണ് ഈടാക്കുന്നത്. സേവിങ്സ്, സാലറി അക്കൗണ്ടുകള്‍ക്കാണ് ഈ ചാര്‍ജ്.
ഇതുകൂടാതെ മൂന്നാമത് വ്യക്തിക്ക് ബാങ്ക് വഴി പണം കൈമാറുന്നത് പ്രതിദിനം 25000 രൂപയാക്കി. രാജ്യത്തെ പണ ഇടപാടുകള്‍ കുറച്ച് ഡിജിറ്റലാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്നാണ് അധികൃതര്‍ ഇതിന് വിശദീകരണം നല്‍കിയിരിക്കുന്നത്. അതേസമയം ഐസിഐസിഐ ബാങ്ക് നോട്ട് അസാധുവാക്കലിനു മുമ്പും ഇത്തരത്തില്‍ നാല് തവണയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കിയിരുന്നു. അഞ്ചാമത്തെ ഇടപാടിന് ആയിരം രൂപയ്ക്ക് അഞ്ച് രൂപ എന്ന നിരക്കിലാണ് ചാര്‍ജ് ഈടാക്കിയിരുന്നത്. കൂടാതെ മൂന്നാമത്തെ വ്യക്തിക്ക് പണം കൈമാറ്റം ചെയ്യുന്നത് പ്രതിദിനം 50,000 രൂപയുമായിരുന്നു.
സ്വന്തം ബ്രാഞ്ചില്‍ നിന്നല്ലാതെയുള്ള ആദ്യത്തെ പണം പിന്‍വലിക്കല്‍ സൗജന്യമാണ്. രണ്ടാമത്തേതിന് ആയിരം രൂപയ്ക്ക് 5 രൂപ എന്ന നിരക്കില്‍ ഈടാക്കിയിരുന്നു. എടിഎം വഴിയുള്ള നിക്ഷേപത്തിനും ഈ ചാര്‍ജാണ് ഈടാക്കിയിരുന്നത്. ഇതും 150 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
അതിനിടെ ആക്സിസ് ബാങ്കിന്റെ എടിഎം ചാര്‍ജുകള്‍ പുനരവതരിപ്പിച്ചു. ആദ്യത്തെ അഞ്ച് ഇടപാടുപകളും, 10 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനും പിന്‍വലിക്കലിനും ആയിരം രൂപയ്ക്ക് അഞ്ച് രൂപ എന്ന നിരക്കില്‍ ഈടാക്കിയിരുന്നത് 150 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ഇത്തരത്തില്‍ അമിത ചാര്‍ജ് ഈടാക്കുന്നത് സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമല്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: