കോഴിക്കോട്: വരയുടെ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ്‌സ് ക്യാമ്പ്. എസികെ രാജ ക്രിയേറ്റീവ് ഫോറം, ക്യാമ്പസ് റിസര്‍ച്ച് സെന്റര്‍, ഗുരുവായൂരപ്പന്‍ കോളജ് യൂണിയന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ എസികെ രാജ ഓള്‍ കേരള ആര്‍ട്ടിസ്റ്റ്‌സ് ക്യാമ്പ് ആരംഭിച്ചു. ആര്‍ട്ടിസ്റ്റ് കബിത മുഖോപാദ്ധ്യായ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കോളജുകള്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കബിത മുഖോപാദ്ധ്യായ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. ടി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജലഛായ ചിത്രകാരന്‍ സദു അലിയുടെ ചിത്രരചനാപാഠങ്ങളും ആര്‍ട്ടിസ്റ്റ് സിഗ്നി ദേവരാജിന്റെ ലൈഫ് പോര്‍ട്രേറ്റുകളും വിദ്യാര്‍ത്ഥികളില്‍ കൗതുകമുണര്‍ത്തി. പ്രൊഫ. ശോഭീന്ദ്രന്‍, രവീന്ദ്രന്‍, കോളജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മേഘ്‌ന തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് സുരേഷ് ബുദ്ധ, ജസ്‌ന, ടി.എന്‍. രശ്മി, തുടങ്ങി മുപ്പതോളം ചിത്രകാരന്മാര്‍, വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി. മഹേഷ് സ്വാഗതവും, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ദിപിന്‍ വിജയ് നന്ദിയും പറഞ്ഞു. ക്യാമ്പ് ഇന്ന് സമാപിക്കും.
















