തങ്ങളുടെ മതത്തെ ഒന്നാമതെത്തിക്കാൻ ഭീകരർ ലോകത്താകമാനം കൊലക്കളങ്ങൾ തീർക്കുമ്പോൾ ഹിന്ദുമതം സമാധാനത്തിന്റെ കിരണങ്ങൾ മനുഷ്യ മനസുകളിലേക്ക് പകർന്ന് കൊണ്ടിരിക്കുകയാണ്. ചിലർ തങ്ങളുടെ മതത്തെ അനുകൂലിക്കാത്തവരെ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ എല്ലാവരെയും ഒരു പോലെ കാണാനും സ്നേഹിക്കാനുമാണ് ഹിന്ദു മതം പഠിപ്പിക്കുന്നത്.
ചിലർ പറയുന്നു തങ്ങളുടെ ദൈവമാണ് വലുത്, എന്നാൽ ഓരോ വ്യക്തിയിലും ദൈവം കുടി കൊള്ളുന്നു എന്ന മഹനീയ ബോധമാണ് ഹിന്ദു മതം ലോകത്തിനോട് പറയുന്നത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും അതിന്റെ മഹത്വത്തിനനുസരിച്ച് കാണുകയേയും എല്ലാവരെയും ഒരു പോലെ ബഹുമാനിക്കുകയും ചെയ്യുന്നത് ഹിന്ദു മതത്തിന്റെ പ്രത്യേകതയാണ്. മറ്റൊരു മതത്തിൽ നിന്നും ആരെയും മത പരിവർത്തനം നടത്തുന്നില്ല എന്നത് ഏറെ പ്രശംസനീയമാണ്. ഇത് തന്നെയാണ് ഹിന്ദുമതത്തിന് ലോകമെങ്ങും വിശ്വാസികളേയും ഹിന്ദു സംസ്കാരത്തെ പിന്തുടർന്ന് ജീവിക്കാൻ നിരവധി അന്യമതസ്ഥരെയും അനുദിനം ലഭിക്കുന്നത്.
ഇതിന് ഉത്തമ ഉദാഹരണമാണ് ഫർഹാൻ ഖുറേഷി എന്ന പാക്കിസ്ഥാനി മുസ്ലീം യുവാവ്. മുസ്ലീം മാതാപിതാക്കൾക്ക് ജനിച്ച ഫർഹാൻ ഇപ്പോൾ തികച്ചും ഹിന്ദു സംസ്കാരത്തോട് ഇഴുകി ചേർന്നാണ് ജീവിക്കുന്നത്. മതത്തിന്റെ യഥാർത്ഥ മുഖം എന്നത് സ്നേഹമാണ്. മറ്റ് ഭുരിഭാഗം മതങ്ങളും തങ്ങളുടെ മതത്തെ ആദ്യ സ്ഥാനത്തേക്ക് എത്തിക്കാൻ ഭീകരവാദവും മത പരിവർത്തനവും നടത്തുന്നത് ഏറെ വിരോധാഭാസമാണ്. ഇത് ഫർഹാൻ ചെറുപ്പത്തിലേ മനസിലാക്കുകയായിരുന്നു.
തുടർന്ന് ഹിന്ദു പുരാണങ്ങളും മറ്റ് ബുക്കുകളും ഫർഹാൻ വായിക്കാനും മനസിലാക്കാനും തുടങ്ങി. തുടർന്ന് യൂട്യൂബിൽ ഐഷ ഫൗണ്ടേഷൻസിന്റെ വീഡിയോകൾ കാണുകയും ഹിന്ദു സംസ്കാരത്തെ കൂടുതലായി അടുത്തറിയാനും ആ രീതിയിൽ ജീവിക്കാനും തുടങ്ങുകയായിരുന്നു. ഇപ്പോൾ ഹിന്ദു മതത്തിന്റെ ശ്രേഷ്ഠത ലോകമാനം വ്യാപിപ്പിക്കുന്നതിന്റെ തിരക്കിലാണ്.
ഇതിനായി ഫർഹാൻ സോഷ്യൽ മീഡിയ നന്നായി ഉപയോഗിക്കുന്നുണ്ട്. സനാതന ധർമ്മത്തിലധിഷ്ഠിതമായ ഹിന്ദു മതത്തിന്റെ പാത പാശ്ചാത്യർ പിന്തുടരുന്നുണ്ടെന്നാണ് ഫർഹാൻ പറയുന്നത്.
https://youtu.be/xsV57Hz_Oaw
പ്രതികരിക്കാൻ ഇവിടെ എഴുതുക: