ആത്മീയ സാധകന്‍ ശ്രീ എം മറുപടി പറയുന്നു
ചോദ്യം: താങ്കള്‍ ആഗ്രഹിച്ചാല്‍ ഏതു മനുഷ്യന്റെ മനസ്സുമായും തല്‍ക്ഷണം താദാത്മ്യം പ്രാപിക്കാന്‍ കഴിയുമെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഇതിന്റെയൊരു ശാസ്ത്രം എന്താണ്?
ശ്രീ എം: അത് വെറുതെ പറയുന്നതാണ്. 1939 ല്‍ നിര്‍മിച്ച റേഡിയോ മൈക്രോസ്‌കോപ് അതുവരെ അറിയപ്പെടാതിരുന്ന രശ്മികളുടെ ഒരു പുതിയ ലോകം തുറന്നുവച്ചു. മനുഷ്യനും ജഡമെന്ന് സങ്കല്‍പ്പിക്കപ്പെട്ട എല്ലാ വസ്തുക്കളും നിരന്തരമായി ചില രശ്മികള്‍ പുറപ്പെടുവിക്കുന്നത് ഈ ഉപകരണം കാണുന്നു. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് യഥാര്‍ത്ഥത്തില്‍ സഞ്ചരിക്കുന്ന അദൃശ്യരശ്മികളുടെ അസ്തിത്വത്തിന്റെ ആദ്യത്തെ ശാസ്ത്രീയമായ തെളിവ്. പരഹൃദയജ്ഞാനം ഒരു ദ്വിതീയ ചക്ഷു; ദൂരക്കാഴ്ച എന്നിവയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ പ്രഖ്യാപനത്തില്‍ സമാധാനം ലഭിക്കുന്നു. മനുഷ്യനിലും എല്ലാ ജീവനുള്ള വസ്തുക്കളിലും നിന്ന് പുറപ്പെടുന്ന അത്തരം രശ്മികളുടെ അസ്തിത്വം അനേകം വര്‍ഷങ്ങളായി ശാസ്ത്രജ്ഞന്മാര്‍ സശയിച്ചിരുന്നു. 1952 ലാണ് അവ ഉണ്ടെന്നുള്ള വസ്തുതയും പരീക്ഷണങ്ങളിലൂടെയുള്ള ആദ്യത്തെ തെളിവും ലഭിച്ചത്. മനുഷ്യനായിരുന്ന വസ്തുവും അങ്ങനെ മരണശേഷവും അതിന്റെ നേരിയ രശ്മികള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.
പുതിയ റേഡിയോ രശ്മികള്‍ക്കും പ്രകാശത്തിന്റേതുപോലെ പരിചിതമായ രശ്മികള്‍ക്കും തമ്മില്‍ വിസ്മയകരമായ ഒരു വ്യത്യാസമുണ്ട്. സ്വസ്ഥമായ വസ്തുവില്‍നിന്ന് ആയിരക്കണക്കിന് വര്‍ഷം നീണ്ടകാലത്തോളം റേഡിയോ തരംഗങ്ങള്‍ പ്രസരിച്ചുകൊണ്ടിരിക്കുന്നുവെന്നതാണത്. ഭ്രൂമധ്യ ബിന്ദുവില്‍ നിന്ന് പ്രസ്ഫുരിക്കുന്ന ഇച്ഛാശക്തിയാണ് ചിന്തയുടെ പ്രേഷണ ഉപകരണം. മനുഷ്യന്റെ തോന്നല്‍ അഥവാ വൈകാരിക ശക്തി ഹൃദയത്തില്‍ സ്വസ്ഥമായി കേന്ദ്രീകരിക്കപ്പെടുമ്പോള്‍ അത് ഒരു മനോറേഡിയോ ആയി വര്‍ത്തിക്കുകയും അകലെയോ അടുത്തോ ഉള്ളവരുടെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ശേഷിയുള്ളതാവുകയും ചെയ്യുന്നു. മനോമയ സന്ദേശങ്ങള്‍ ഒരാളുടെ മനസ്സിലെ അതിസൂക്ഷ്മമായ സ്പന്ദനങ്ങള്‍ സൂക്ഷ്മാകാശത്തിലെ സൂക്ഷ്മസ്പന്ദനങ്ങളിലും പിന്നീട് കുറച്ചുകൂടി സ്ഥൂലമായ ഭൗമാകാശത്തും പ്രക്ഷേപിക്കുമ്പോള്‍ വൈദ്യുത തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അടുത്തതായി അവ, മറ്റുള്ളവരുടെ മനസ്സില്‍ ചിന്താതരംഗങ്ങളായി സ്വയം പരിവര്‍ത്തിതമാവുകയും ചെയ്യുന്നു.
ചോദ്യം: ഒന്നിലധികം ശരീരങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള കഴിവ് പതഞ്ജലിയുടെ യോഗസൂത്രത്തില്‍ പ്രസ്താവിച്ചിട്ടുള്ള ഒരു സിദ്ധിയാണ്. അതെക്കുറിച്ച്.
ശ്രീ എം: ഒരേ സമയത്ത് രണ്ടിടത്ത് പ്രത്യക്ഷപ്പെടുന്ന പ്രതിഭാസം യുഗങ്ങള്‍ തോറും പല പുണ്യാത്മാക്കളുടെ ജീവിതത്തിലും പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. പുരാതനകാലത്തെ പ്രമുഖ യോഗ ശാസ്ത്ര പ്രണേതാവാണ് പതഞ്ജലി. അഷ്ടാംഗ യോഗത്തിലെ വിവിധ പ്രാണായാമങ്ങള്‍-പ്രാണശക്തിയെ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെ സംയമനം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ഭാസ്തിക (ഉല) പ്രാണായാമം മനസ്സിനെ അചഞ്ചലമാക്കുന്നു.
(തയ്യാറാക്കിയത്: രവികുമാര്‍, തിരുമല)
















