കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ് സംവിധാനമായ ഫെഡ്മൊബൈല്‍ കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള ഇടപാടുകാര്‍ക്ക് നിശ്ചിതകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ (ടേം ഡിപ്പോസിറ്റ്) തുറക്കാനുള്ള സൗകര്യമാണ് ഇതില്‍ പ്രധാനം.
സ്ഥിര നിക്ഷേപങ്ങള്‍ക്കൊപ്പം ആവര്‍ത്തന നിക്ഷേപങ്ങളും (റെക്കറിംഗ് ഡിപ്പോസിറ്റ്) നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങളും (ടാക്സ് സേവിംഗ് ഡിപ്പോസിറ്റ്) ഇടപാടുകാര്‍ക്ക് നടത്താന്‍ കഴിയും. ഹോട്ടല്‍, ബസ് ബുക്കിംഗുകളും പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി, ടെലഫോണ്‍ ബില്ലുകള്‍, ഗ്യാസ്, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, സംഭാവനകള്‍ തുടങ്ങിയ വിവിധ അവശ്യസേവനങ്ങളില്‍ പണം അടയ്ക്കാനുള്ള സൗകര്യം നേരത്തേതന്നെ ഫെഡ്മൊബൈലില്‍ ഏര്‍പ്പെടുത്തിയിരുന്നു.
കറന്‍സി നിരോധനത്തെ തുടര്‍ന്ന് കൂടുതലാളുകള്‍ തങ്ങളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി കെ.പി. സണ്ണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: