ബീജിങ്: 2017ല്‍ ചൈന മുന്‍കൂട്ടി കണക്കാക്കിയിരുന്ന വളര്‍ച്ചാ നിരക്ക് 6.5- 7 ശതമാനം വരെയെന്നത് 6.5 ശതമാനമാക്കി കുറച്ചു. പാര്‍ലമെന്റിനു മുന്നോടിയായാണ് വളര്‍ച്ചാ നിരക്ക് കുറയ്ക്കുന്നതായി ചൈന അറിയിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനാണ് ഈ നടപടി.
ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈന 25 വര്‍ഷത്തിനുശേഷമാണ് ഇത്രയും താഴ്ന്ന വളര്‍ച്ചാനിരക്ക് ലക്ഷ്യം വെയ്ക്കുന്നത്. 1992ലാണ് ഇതിനു മുമ്പ് കുറഞ്ഞത് ഉണ്ടായിരുന്നത് 6 ശതമാനം. ആഗോള തലത്തില്‍ ചൈനയില്‍ ഉത്പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ക്ക് താത്പര്യം കുറഞ്ഞിരുന്നു.
ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ലക്ഷ്യം വെയ്ക്കുന്നതിനേക്കാള്‍ സ്ഥിരത കൈവരിക്കുകയാണ് സമ്പദ്വ്യവസ്ഥയ്ക്ക് നല്ലതെന്ന് പ്രധാനമന്ത്രി ലീകെച്യാങ് പറഞ്ഞു. ഈ വര്‍ഷം 11 ദശലക്ഷം തൊഴിലവസരങ്ങള്‍ നല്‍കാനാണ് ചൈന ലക്ഷ്യമിടുന്നത്. മുന്‍ വര്‍ഷം ഇത് 13.14 ദശലക്ഷം ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: