അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് ഭീകരതയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതോടൊപ്പം ഏഴ് മസ്ലിം രാജ്യങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു പറഞ്ഞപ്പോള്‍ ചിലര്‍ ഇളകി വശായി.മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാവീണ പോലെ ചില ബുജികളും അര്‍ത്തട്ടഹസിച്ചു.ഇക്കൂട്ടര്‍ ഇനി ചൈനക്കെതിരെ എന്തു പറയും.ഐ.എസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ കടുത്ത നിയന്ത്രണമാണ് വരുത്തിയിട്ടുള്ളത്.
ചൈനയില്‍ നിന്നുള്ള നിരവധി മുസ്ലിങ്ങളാണ് ഐ.എസില്‍ ചേര്‍ന്നിട്ടുളളത്.മുസ്ലിങ്ങളോട് അവരുടെ പാസ്പോര്ട്ടുകള് പ്രാദേശിക പോലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.മുസ്ലിങ്ങള്‍ക്കു പുതുതായി പാസ്പ്പോര്‍ട്ട് നല്‍കില്ല.പള്ളികള്‍ ചൈനീസ് കെട്ടിട നിര്‍മ്മാമ മാതൃകയില്‍ മാത്രമേ നിര്‍മ്മിക്കാവൂ എന്നതാണ് നിര്‍ദേശം.മുസ്ലിങ്ങളെ കര്‍ശനമായി നിരീക്ഷിക്കാനാണ് നിര്‍ദേശം.മുസ്ലിങ്ങള്‍ അതിര്‍ത്തി കടക്കുന്നുണ്ടോയെന്നു പരീക്ഷിക്കാന്‍ സൈന്യത്തിനും പോലീസിനും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.മുസ്ലിം വിദ്യാര്ഥികള്ക്കുമുണ്ടാ കര്‍ക്കശ നിര്‍ദേശം.മതപരമായ പ്രവര്‍ത്തനങ്ങളില്‍ ര്േപ്പെട്ടാല് മാതാപിതാക്കളേയും അറസ്റ്റു ചെയ്യും.
ട്രംപിനെതിരെയും അമേരിക്കയ്ക്കെതിരേയും മുദ്രാവാക്യം വിളിച്ചപോലെയൊന്നും ചൈനയ്ക്കെതിരെ ആരും മുദ്രാവാക്യം വിളിച്ചില്ല.ചൈനയില്‍ ജീവിച്ച് ചൈനയ്ക്കെതിരെ തിരിഞ്ഞാല്‍ വിവരമറിയും.അല്ലെങ്കില്‍ തന്നെ ഒരു രാജ്യത്തു ജീവിച്ച് ആ രാജ്യത്തിനെതിരെ യുദ്ധംചെയ്യുന്നത് എന്ത് ജനാധിപത്യമാണ്.ഇന്ത്യയിലും അമേരിക്കയിലും ജനാധിത്യത്തിന്റെ പേരില്‍ എന്തും ആകാമെന്നത് ഏതു സ്വാതന്ത്ര്യത്തിന്റെ പേരാണ്.രാജ്യത്തിനെതിരെ നീങ്ങിയാല്‍ ആരായാലും ചൈന അപ്പോള്‍ തന്നെ ഒന്നുകില്‍ തൂക്കിക്കൊല്ലും .അല്ലെങ്കില്‍ വെടിവെച്ചുകൊല്ലും.നമ്മുടെ രാജ്യത്തെന്നപോലെ ജയിലിലടച്ചും കോടതി വിചാരണ ചെയ്തും പൊതു ഖജനാവിന് നഷ്ടം ഉണ്ടാക്കില്ല.രാജ്യദ്രോഹികള്‍ക്കു മനുഷ്യാവകാശം പറയാന്‍ അവിടെ ആളെകിട്ടില്ല.
കമ്മ്യൂണിസ്റ്റ് ചൈനയായതുകൊണ്ട് ഇടതുപക്ഷത്തിനു പ്രത്യേകിച്ച് സിപിഎമ്മിനു നാവുണ്ടാവുകയില്ല.ചൈന ചെയ്യുന്നതെല്ലാം പാടി പുകഴ്ത്തിയിട്ടുള്ള സിപിഎമ്മിനു ഇതും അംഗീകരിക്കേണ്ടി വരും.മുസ്ലിങ്ങളുടെ പേരില്‍ ഭീകരതയെപ്പോലും നിശബ്ദതയാല്‍ പരോക്ഷമായി അംഗീകരിച്ച് വിവാദങ്ങളിലൂടെ പേരും പെരുമയും നേടുന്ന ഉള്ളു പൊള്ളയായ ബുദ്ധിജീവികള്‍ക്കും ചൈനയായതിനാല്‍ നാവു നഷ്ടപ്പെടും.ലോകത്ത് ഭീകരാക്രമണത്തില്‍ മരിക്കുന്നതും ലൈംഗികാടിമകളായി മാനംപോകുന്നതും ഏറെയും മുസ്ലിങ്ങള്‍ക്കാണ്.എന്നിട്ടും പലരുമെന്തേ സ്വന്തം തലപോയാലും വിശുദ്ധ യുദ്ധം ജയിക്കട്ടെയെന്നു കരുതുന്നതെന്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: