കേപ്ടൗൺ: കാട്ടിലെ രാജാവ് സിംഹമാണ് എന്ന് തന്നെയാണ് അടക്കം പറച്ചിൽ. എന്നാൽ അടുത്തിടെ നവമാധ്യമങ്ങളിൽ ഹിറ്റായ ഒരു ആനക്കുറ്റന്റെ വമ്പ് കണ്ടാൽ നമ്മൊളൊന്നു സംശയിക്കും ആനയാണോ അതോ സിംഹമാണോ കാട്ടിലെ രാജാവെന്ന്!
സൗത്ത് ആഫ്രിക്കൻ കാടുകൾ കാണാനിറങ്ങിയവരാണ് ജോയി ഗ്രിഗറിയും സംഘാംഗങ്ങളും. ആഫ്രിക്കൻ കാടുകളിലെ ഏറ്റവും വലിയ സവിശേഷത ആഫ്രിക്കൻ ആനകൾ തന്നെയാണ്. ഇവരെ കാണാനായി ആഫ്രിക്കൻ വനത്തിലെ ചെറിയ പുഴ നീന്തി ജോയിയും സംഘവും ആനകൾ കൂടുതലായി കാണുന്ന പ്രദേശത്തെത്തി.
ഇവിടെ അവരെ കാത്തിരുന്നത് ആനകൾ മാത്രമായിരുന്നില്ല, മറിച്ച് കാണ്ടാ മൃഗങ്ങളും പോത്തിൻ കൂട്ടങ്ങളുമായിരുന്നു. പെട്ടന്നാണ് അത് സംഭവിച്ചത്. ജോയിക്കും സംഘത്തിന്റെയും വാഹനത്തിന് മുന്നിലൂടെ നടന്ന് നീങ്ങിക്കൊണ്ടിരുന്ന രണ്ട് ആനകളെ പോരിനു വിളിച്ച് കണ്ടാമൃഗം രംഗത്തെത്തിയിരിക്കുന്നു. പിന്നെ പരസ്പരം പോർ വിളിച്ച് ഇരുവരും മുന്നോട്ട് അടുത്തു.
കാണ്ടാമൃഗത്തിന്റെ രൗദ്രതയിൽ ആനക്കൂറ്റൻ ആദ്യമൊന്നു ഭയന്നെങ്കിലും തുമ്പിക്കൈയ്യിൽ മരക്കഷണവുമേന്തി എതിരാളിയെ ധൈര്യത്തോടെ നേരിട്ടു. പ്രതികാരമെന്നോണം കരുതിയിരുന്ന മരക്കഷണം കാണ്ടാമൃഗത്തിനു നേർക്ക് വലിച്ചെറിയുകയും ചെയ്തു. തനിക്ക് ആനക്കൂറ്റനെ നേരിടാൻ സാധിക്കില്ലെന്ന് മനസിലാക്കിയ കാണ്ടാമൃഗം തലകുനിച്ച് പുറകോട്ട് പിൻവാങ്ങുകയും ചെയ്തു. എന്തായാലും ഈ കിടിലൻ രംഗങ്ങൾ ജോയി തന്റെ ക്യാമറയിൽ പകർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: