തിരുവനന്തപുരം: ബാലരാമപുരത്തെ വിഴിഞ്ഞം പദ്ധതിക്കുള്ള റെയില്‍ കണക്ടിവിറ്റി സ്റ്റേഷനാക്കി മാറ്റുമെന്ന് മന്ത്രി കടന്നപ്പിള്ളി രാമചചന്ദ്രന്‍. നിയമസഭയില്‍ ഒ. രാജഗോപാല്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനം മുന്‍ നിശ്ചയപ്രകാരം 1460 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാനുള്ള നടപടിയുമായാണ് മുന്നോട്ട് പോകുന്നത്. നിലവില്‍ പദ്ധതിയുടെ ഭാഗമായ മണ്ണുപരിശോധന, സര്‍വേ, ബ്രേക്ക്വാട്ടറിനെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണം എന്നിവ പൂര്‍ത്തിയാക്കി.
പദ്ധതിയുടെ പ്രധാന ഘടകമായ 3100 മീറ്റര്‍ നീളമുള്ള പുലിമുട്ടിന്റെ 538 മീറ്റര്‍ ഭാഗത്തെ കോര്നിര്മാണം പൂര്‍ത്തിയായി. കടല്‍ നികത്തിയെടുക്കേണ്ട 53 ഹെക്ടറില്‍ 15 ഹെക്ടര്‍ നികത്തുകയും 800 മീറ്റര്‍ നീളമുള്ള ബര്‍ത്ത് നിര്‍മിക്കുന്നതിന് പാറകൊണ്ടുള്ള ബണ്ട് 160 മീറ്ററും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: