തിരുവനന്തപുരം: ഫ്ളൈ ദുബായ് സംഘടിപ്പിക്കുന്ന 2-ാമത് എയര്‍ട്രാവല്‍ ഹാക്കത്തണ്‍ 25ന് ഹൈദരബാദില്‍ നടക്കും. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാക്ക്മാനിയ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഹാക്കത്തണ്‍ സംഘടിപ്പിക്കുന്നത്. വിമാനയാത്ര സൗകര്യപ്രദവും ആസ്വാദ്യകരവുമാക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനുള്ള വേദിയായാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ഐഐടി ഹൈദരബാദിലെ ഇ-സെല്ലിന്റെ സഹായത്തോടെ നടത്തുന്ന പരിപാടിക്ക് ഐഐടി ക്യാമ്പസാണ് വേദിയാകുന്നത്.
വിജയികളാകുന്ന ടീമിന് ഫ്ളൈ ദുബായിയുടെ ഹൈദരബാദ് ഡെവലപ്പ്മെന്റ് സെന്ററില്‍ ഇന്റേണ്‍ഷിപ്പിന് അവസരമുണ്ടാകും. പുറമെ ഇവരുടെ ആശയങ്ങള്‍ ഫ്ളൈ ദുബായ് ഏവിയേഷന്‍ റിസേര്‍ച്ച് സെന്ററുമായി പങ്കുവയ്ക്കാനും അവസരം ലഭിക്കും. മാര്‍ച്ച് 13 നാണ് ബൂട്ട്ക്യാമ്പ് വെബിനാര്‍ നടക്കുന്നത്. മാര്‍ച്ച് 25 രാവിലെ 9 മുതല്‍ 26 വൈകിട്ട് 4 വരെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ഡെവലപ്പര്‍മാര്‍ക്ക് മാര്‍ച്ച് 22 വരെ ഒമരസലൃയമ്യ.രീാ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: