ബെംഗളൂരൂ: ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ പ്ലാന്റ് കര്‍ണാടകയില്‍ പൂര്‍ത്തിയാകുന്നു. 2018ഓടെ 2700 മെഗാവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 60 കൊല്ലത്തിനിടെ 54 കൊടും വരള്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് കര്‍ണാടകം.
പ്ലാന്റിനായി കര്‍ണാടക സൗരോര്‍ജ്ജ വികസന കോര്പ്പറേഷന് 12.000 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. 13,000 ഏക്കര്‍ വിസ്തൃതിയുളള പാവഗഡ സൗരോര്‍ജ്ജ പാര്‍ക്ക് പദ്ധതിയാണ് സ്ഥാപിക്കുക. ഇതിനുളള അടിസ്ഥാന വികസന ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് പാവഗഡ സൗരോര്‍ജ്ജ പ്ലാന്റ്.
2020ഓടെ ഇതിന്റെ ശേഷി 100 ജിഗാ വാട്സാക്കും. നാലുമാസത്തിനുളളില്‍ ആദ്യഘട്ടമെന്ന നിലയില്‍ 500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ആലോചന. തുംകൂറിലാണ് പാവഗഡ.
മൂന്ന് മുതല്‍ നാലര രൂപവരെയാകും ഇതില്‍ നിന്നുള്ള വൈദ്യുതിയുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: