തിരുവനന്തപുരം: ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന(ഡിഡിയുജികെവൈ) മികച്ച രീതിയില്‍ നടപ്പാക്കിയതിന് കുടുംബശ്രീക്ക് കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ അവാര്‍ഡ്. ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം 19ന് ദല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ സമ്മാനിക്കും.
2014ലാണ് ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും നല്‍കിക്കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജനം ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്.
പരിശീലനാര്‍ത്ഥികള്‍ക്ക് നല്കുന്ന മികച്ച രീതിയിലുള്ള അടിസ്ഥാന, ഭൗതിക സാഹചര്യങ്ങള്‍, നൂതനവും വൈവിധ്യമുള്ളതുമായ കോഴ്സുകള്‍, കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരമുള്ള എന്‍സിവിടി എസ്എസ്സി സര്‍ട്ടിഫിക്കറ്റുകള്‍, നടത്തിപ്പിലെ സൂക്ഷ്മത എന്നിവ ഉള്‍പ്പെടെ പദ്ധതിയുടെ പ്രവര്‍ത്തന മികവ് മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: